ഗോലി ഇഡലി

ആവിശ്യമായ സാധനങ്ങൾ

 • അരിപൊടി – 1 / 2 കിലോ
 • കടുക് – 1 tsp
 • ഉഴുന്ന് – 1 tsp
 • പൊട്ടുകടല – 1 tsp
 • വറ്റൽമുളക് – 3 , 4
 • ഇഞ്ചി – 1
 • പച്ചമുളക് – 2
 • കറിവേപ്പില – 3 തണ്ട്
 • മല്ലിയില – ആവിശ്യത്തിന്
 • വെള്ളം
 • നെയ്യ്
 • ഉപ്പ്

തയാറാകുന്ന വിധം

 • ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പ് , നെയ്യ് എന്നിവ ചേർത്ത് തിളപ്പിക്കുക
 • വെള്ളം നന്നയി തിളച്ച് കഴിയുമ്പോൾ അതിലേക്ക് അരിപൊടി കുടി ചേർത്ത് ഇളകി എടുക്കുക
 • മാവ് നന്നായി കുഴച്ച് എടുത്ത് വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക
 • കുഴച്ച് വെച്ച് മാവ് ചെറുതായി ഉരുളകൾ ആക്കി എടുക്കുക
 • ഇനി ഒരു ഇഡ്‌ലിത്തട്ടിൽ വെള്ളം ഒഴിച്ച് അടുപ്പിൽ വെയ്ക്കുക
 • വെള്ളം ചൂടായി കഴിയുമ്പോൾ അതിലേക്ക് ഉരുട്ടി വെച്ച് ഉരുളകൾ ഇട്ട് 10 , 12 മിനിറ്റ് വേവിക്കുക
 • ഗോലി ഇഡലി വെന്ത് കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി മാറ്റുക
 • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് , ഉഴുന്ന് , പൊട്ടുകടല ഇട്ട് വഴറ്റുക
 • ഇനി അതിലേക്ക് വറ്റൽമുളക് , അരിഞ്ഞ വെച്ച് ഇഞ്ചി , പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക
 • ഇനി അതിലേക്ക് ഗോലി ഇഡലി കുടി ചേർത്ത് വഴറ്റുക
 • ഇനി അതിലേക്ക് മല്ലിയില കുടി ചേർത്ത് 5 , 6 മിനിറ്റ് ഇളക്കുക
 • അങ്ങനെ നമ്മുടെ ഗോലി ഇഡലി തയാർ

Leave a Reply

Your email address will not be published. Required fields are marked *