ചിക്കൻ ഫ്രൈ

ആവിശ്യമായ സാധനങ്ങൾ

  • ചിക്കൻ – 1 കിലോ
  • വറ്റൽമുളക് – 4 , 5
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 8 , 9
  • നാരങ്ങാ – 1 / 2
  • സവാള – 3
  • തക്കാളി – 1
  • കറിവേപ്പില – 3 തണ്ട്
  • മല്ലിപൊടി – 1 / 2 tbsp
  • മുളക്പൊടി – 1 1 / 2 tbsp
  • ഗരം മസാല – 1 / 2 tbsp
  • മഞ്ഞൾപൊടി – 1 / 2 tbsp
  • ഉപ്പ്
  • എണ്ണ

തയാറാകുന്ന വിധം

  • ആദ്യം വറ്റൽമുളക് പൊടിച്ച് മാറ്റുക
  • ഇഞ്ചി വെളുത്തുള്ളി അരച്ച് മാറ്റുക
  • ചിക്കൻ നന്നായി കഴുകി മാറ്റിവെയ്ക്കുക
  • ഇനി ഒരു വലിയ പാത്രത്തിൽ കഴുകി വെച്ച് ചിക്കൻ ഇട്ട് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ച് , ഉപ്പ് , മുളക്പൊടി , മഞ്ഞൾപൊടി എന്നിവ ചേർക്കുക
  • ഇനി അതിലേക്ക് അര മുറി നാരങ്ങാ കുടി ചേർത്ത് നന്നയി മിക്സ് ചെയ്ത 20 , 25 മിനിറ്റ് മാറ്റിവെയ്ക്കുക
  • ഇനി വലിയ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് മസാല പുരട്ടി വെച്ച് ചിക്കൻ ഇട്ട് നന്നായി വറുത്ത് എടുക്കുക
  • ഇനി അതെ ചട്ടിയിൽ അരിഞ്ഞ വെച്ച് സവാള കുടി ചേർത്ത് വഴറ്റുക
  • അതിലേക്ക് കറിവേപ്പില , ഇഞ്ചി വെളുത്തുള്ളി അരച്ചത് , പൊടിച്ച് വെച്ച് വറ്റൽമുളക് കുടി ചേർത്ത് 5 , 6 മിനിറ്റ് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മല്ലിപൊടി , മുളക്പൊടി , ഗരം മസാല , മഞ്ഞൾപൊടി എന്നിവ കുടി അതിലേക്ക് ചേർത്ത് നന്നായി ഇളക്കുക
  • അരിഞ്ഞ വെച്ച് തക്കാളി കുടി ചേർത്ത് നന്നായി വഴറ്റി എടുക്കുക
  • ഇനി അതിലേക്ക് വറുത്ത് വെച്ച് ചിക്കൻ കുടി ചേർത്ത് വഴറ്റുക
  • കുറച്ച് കറിവേപ്പില കുടി ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ചിക്കൻ ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *