പെരി പെരി ചിക്കൻ റെസിപ്പി

ആവിശ്യമായ സാധനങ്ങൾ

  • ബിരിയാണി അരി – 1 കിലോ
  • ചിക്കൻ – 1 കിലോ
  • ക്യാരറ്റ് – 1
  • സവാള – 3
  • തക്കാളി – 2
  • നാരങ്ങാ നീര് – 1 / 2
  • ഉരുളകിഴങ്ങ് – 1
  • ക്യാപ്സികം – 1
  • മല്ലിയില – ആവിശ്യത്തിന്
  • പുതിന ഇല – ആവിശ്യത്തിന്
  • പീരുംജീരകപൊടി – 1 tbsp
  • വറ്റൽമുളക് – 3 , 4
  • മല്ലി – 1 tbsp
  • കുരുമുളക് – 1 tbsp
  • ജീരകം – 1 / 2 tbsp
  • പീരുംജീരകം – 1 tbsp
  • മഞ്ഞൾപൊടി – 1 tbsp
  • പച്ചമുളക് – 2
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • കശുവണ്ടി – 250 ഗ്രാം
  • ഉണക്കമുന്തിരി – 250 ഗ്രാം
  • കറുവപ്പട്ട – 1
  • ഗ്രാമ്പു – 3 , 4
  • നെയ്യ് – 2 tbsp
  • എണ്ണ

തയാറാകുന്ന വിധം

  • ചട്ടി അടുപ്പിൽ വെച്ച ചൂടാകുമ്പോൾ അതിലേക്ക് വറ്റൽമുളക് , കുരുമുളക് , മല്ലി , ജീരകം , പീരുംജീരകം , കുറച്ച എണ്ണ ഒഴിച്ച നന്നായി വറുത്ത് എടുത്ത് മാറ്റുക
  • വറുത്ത് എടുത്ത വറ്റൽമുളക് , മല്ലി , കുരുമുളക് , പീരുംജീരകം എന്നിവ നന്നായി പൊടിച്ച എടുക്കുക
  • ഇനി പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി എന്നിവ അരച്ച് എടുക്കുക
  • ചിക്കൻ നന്നയി കഴുകി മുറിച്ച മാറ്റുക
  • ഇനി ഒരു പാത്രത്തിലേക്ക് കഴുകി വെച്ച് ചിക്കൻ , ഉപ്പ് , മഞ്ഞൾപൊടി , പൊടിച്ച വെച്ച് പൊടികൾ ( വറ്റൽമുളക് , കുരുമുളക് , മല്ലി എന്നിവ ) ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് അരച്ചത് എന്നിവ ചേർത്ത് നന്നായി ഇളകി വെയ്ക്കുക
  • ഇനി അതിലേക്ക് 1 tbsp എണ്ണ കുടി ചേർത്ത് നന്നയി ഇളകി 10 , 15 മിനിറ്റ് മാറ്റിവെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് മസാലകൾ പുരട്ടി വെച്ച് ചിക്കൻ ഇട്ട് വറുത്ത് എടുക്കുക
  • ബിരിയാണി അരി നന്നായി കഴുകി കുതിരാൻ അര മണിക്കൂർ മാറ്റിവെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ച അതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ഇട്ട് വറുത്ത് എടുക്കുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച് ക്യാരറ്റ് കുടി ഇട്ട് വറുത്ത കോരി മാറ്റുക
  • ഇനി അതെ ചട്ടിയിലേക്ക് ആവിശ്യത്തിന് എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് മസാലകളായ കറുവപ്പട്ട , ഗ്രാമ്പു , എന്നിവ ചേർത്ത് ഇളക്കുക
  • അരിഞ്ഞ വെച്ച തക്കാളി കുടി ചേർത്ത് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് പച്ചമുളക് , പീരുംജീരകപൊടി , വെള്ളം , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ഇനി നാരങ്ങയുടെ പകുതി പിഴിഞ്ഞ അതിലേക്ക് ചേർക്കുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച് ഉരുളക്കിഴങ്ങും ക്യാപ്സിക്കവും ചേർത്ത് 5 , 6 മിനിറ്റ് ഇളക്കുക
  • ഇനി അതിലേക്ക് 2 tbsp നെയ്യും ബിരിയാണി അരിയും ചേർത്ത് അടച്ച് വെച്ച് വേവിക്കുക
  • ബിരിയാണി അരി വെന്ത് കഴിയുമ്പോൾ അതിലേക്ക് വറുത്ത് വെച്ച് ചിക്കൻ , ക്യാരറ്റ് , കശുവണ്ടി , ഉണക്കമുന്തിരി എന്നിവ ചേർക്കുക
  • ഇനി ഏറ്റവും അവസാനം അതിലേക്ക് അരിഞ്ഞ വെച്ച മല്ലിയിലയും പുതിന ഇലയും ചേർക്കുക
  • അരി വെന്ത് കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ പെരി പെരി ചിക്കൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *