ചോറിന് നാടൻ വെണ്ടയ്ക്ക മെഴുക്കുപുരട്ടി

ആവിശ്യമായ സാധനങ്ങൾ

  • വെണ്ടയ്ക്ക – 250 ഗ്രാം
  • ചെറിയഉള്ളി അരിഞ്ഞത് – 4 , 5
  • പച്ചമുളക് – 4
  • മഞ്ഞൾപൊടി – 1 / 2 tbsp
  • കറിവേപ്പില – 2 തണ്ട്
  • മുളക്പൊടി – 2 tsp
  • എണ്ണ – ആവിശ്യത്തിന്
  • കടുക് – 1 tsp
  • ഉപ്പ്

തയാറാകുന്ന വിധം

  • ആദ്യം വെണ്ടയ്ക്ക നന്നായി കഴുകി ചെറുതായി അരിഞ്ഞ എടുക്കുക
  • ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക
  • എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കടുകും ഉഴുന്നും കറിവേപ്പിലയും ചേർക്കുക
  • കടുക് നന്നായി പൊട്ടി കഴിയുമ്പോൾ അതിലേക്ക് ചതച്ച വെച്ച ചെറിയഉള്ളി ഇട്ട് നന്നയി വഴറ്റുക
  • ഉള്ളി നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച് വെണ്ടയ്ക്ക കുടി ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത നന്നായി ഇളക്കുക
  • ഇനി അടച്ച് വെച്ച് 5 മിനിറ്റ് വേവിക്കുക
  • ഇനി അടുപ്പ് മാറ്റി നന്നായി ഇളക്കുക
  • ഇനി അതിലേക്ക് മുളക്പൊടി കുടി ചേർത്ത് 2 മിനിറ്റ് വേവിക്കുക
  • ഇനി അടുപ്പിൽ നിന്ന് മാറ്റി വെയ്ക്കുക
  • അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയാർ

Leave a Reply

Your email address will not be published. Required fields are marked *