പഴം ചേർത്തുണ്ടാക്കിയ ബോണ്ട

ആവിശ്യമായ സാധനങ്ങൾ

 • മൈദാ – 1 കിലോ
 • ഏലക്ക – 4 , 5
 • ശർക്കര – 250 ഗ്രാം
 • റവ – 1 / 2 കപ്പ്
 • പഴം – 2 , 4
 • മഞ്ഞൾപൊടി – 1 tsp
 • തേങ്ങാക്കൊത്ത് – 1 / 2 കപ്പ്
 • ഉപ്പ്
 • എണ്ണ

തയാറാക്കുന്ന വിധം

 • ആദ്യം ഏലക്ക പൊടിച്ച മാറ്റുക
 • ഇനി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ശർക്കര ഇട്ട് തിളപ്പിക്കുക
 • ശർക്കര പാനി തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെയ്ക്കുക
 • ശർക്കര പാനി തണുത്ത കഴിയുമ്പോൾ അരിച്ച മാറ്റുക
 • ഇനി ഒരു പാത്രത്തിലേക്ക് മൈദാ , ഉപ്പ് , ഏലക്ക പൊടിച്ചത് , മഞ്ഞൾപൊടി , റവ എന്നിവ ചേർത്ത നന്നായി യോജിപ്പിക്കുക
 • ഇനി അതിലേക്ക് ശർക്കര പാനി കുടി ചേർത്ത നന്നയി കുഴച്ച എടുക്കുക
 • ഇനി അതിലേക്ക് പഴം കുടി ചേർത്ത് നന്നായി കുഴച്ച 10 , 15 മിനിറ്റ് മാറ്റിവെയ്ക്കുക
  ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക
 • അതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് വറുത്ത് എടുക്കുക
 • കുഴച്ച വെച്ച് മാവിലേക്ക് വറുത്ത തേങ്ങാക്കൊത്ത് കുടി ചേർത്ത് കുഴച്ച എടുക്കുക
 • ഇനി ഒരു ചട്ടിയിൽ വറുക്കാൻ ആവിശ്യത്തിന് എണ്ണ ഒഴിക്കുക
 • എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇട്ട് വറുത്ത കോരുക
 • ഇതുപോലെ തന്നെ ബാക്കി ഉള്ള മാവും ചെയ്ത് എടുക്കുക
 • അങ്ങനെ നമ്മുടെ നാടൻ ബോണ്ട തയാർ

Leave a Reply

Your email address will not be published. Required fields are marked *