മലബാര്‍ സ്പെഷ്യല്‍ നെയ്‌ച്ചോര്‍

ആവിശ്യമായ സാധനങ്ങൾ

 • ബിരിയാണി അരി – 1 കിലോ
 • നെയ്യ് – 3 , 4 സ്പൂൺ
 • കശുവണ്ടി – 15 , 20
 • ഉണക്കമുന്തിരി – 15 , 20
 • സവാള – 4
 • കറുവപ്പട്ട – 2
 • ഏലക്ക – 2
 • വഴന ഇല – 2
 • ഗ്രാമ്പു – 2
 • പച്ചമുളക് – 3 , 4
 • നാരങ്ങാ നീര് – 1 / 2 നാരങ്ങാ
 • മല്ലിയില – ആവിശ്യത്തിന്
 • പുതിന ഇല – ആവിശ്യത്തിന്
 • ഉപ്പ് – ആവിശ്യത്തിന്
 • വെള്ളം – 1 1 / 2 ലിറ്റർ

തയ്യാറാക്കുന്ന വിധം

 • ഒരു ചട്ടിയിൽ ആവിശ്യത്തിന് നെയ്യ് ഒഴിക്കുക
 • ഇനി അതിലേക്ക് കശുവണ്ടിയും , ഉണക്കമുന്തിരിയും ഇട്ട് വറുത്ത ഒരു പാത്രത്തിലോട്ട് മാറ്റുക
 • ഇനി അതെ പാത്രത്തിലേക്ക് അരിഞ്ഞ വെച്ച സവാള കുടി ഇട്ട് വറുത്ത എടുക്കുക . സവാള നന്നായി മുരിഞ്ഞ വരുമ്പോൾ കോരി മാറ്റി വെയ്ക്കുക
 • വേറെ ഒരു പാത്രത്തിലോട്ട് നെയ്യ് ഒഴിച്ച അതിലേക്ക് നെയ്യ് ഒഴിക്കുക , അതിലേക്ക് വഴന ഇല , ഗ്രാമ്പു , കറുവപ്പട്ട , ഏലക്ക എന്നിവ ഇട്ട് ഇളക്കുക
 • അരിഞ്ഞ വെച്ച സവാളയും പച്ചമുളകും കുടി ചേർത്ത നന്നായി വഴറ്റുക
 • ഇനി അതിലേക്ക് ബിരിയാണി അരി ചേർത്ത ( കുതിർത്ത വെച്ച അരി ) 2 , 3 മിനിറ്റ് നന്നായി ഇളക്കുക
 • ഇനി അതിലേക്ക് നാരങ്ങാ നീരും ഉപ്പും കുടി ചേർക്കുക
 • 1 1 / 2 ലിറ്റർ വെള്ളം കുടി ഒഴിച്ച നന്നായി ഇളക്കുക
 • ഒരു 10 മിനിറ്റ് അടച്ച വെച്ച വേവിക്കുക
 • അരി നന്നായി വെന്ത കഴിയുമ്പോൾ 5 , 6 മിനിറ്റ് നന്നായി ഇളകി എടുക്കുക ( അരി മുരിഞ്ഞ പോകാതെ നോക്കണം )
 • ഇനി അതിലേക്ക് മല്ലിയില , പുതിന ഇല , വറുത്ത വെച്ച സവാള , കശുവണ്ടി , മുന്തിരി എന്നിവ ചേർത്ത ഇളക്കുക
 • ഇനി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ നെയ്യ് ചോറ് തയാർ

Leave a Reply

Your email address will not be published. Required fields are marked *