നാടൻ പനിയാരം

ആവശ്യമുള്ള ചേരുവകൾ

 • ഗോതമ്പ് പൊടി – 1 / 2 കപ്പ്
 • ശർക്കര – 1 / 2 കപ്പ്
 • ഏലക്ക – 4 , 5
 • ചിരകിയ തേങ്ങാ – 1 / 2 കപ്പ്
 • എള്ള് – 1 tbsp
 • ഉപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച അതിലേക്ക് ശർക്കര ഇട്ട് പാനി ആക്കി എടുക്കുക
 • ശർക്കര പാനി ആക്കി അത് അരിച്ച എടുത്ത് മാറ്റി വെയ്ക്കുക
 • ഏലക്ക പൊടിച്ച എടുക്കുക
 • ഇനി ഒരു പാത്രത്തിൽ ഗോതമ്പുപൊടി , ചിരകിയ തേങ്ങാ , ഏലക്ക , എള്ള് എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
 • ഇനി അതിലേക്ക് ആവിശ്യത്തിന് ശർക്കര പാനി ചേർത്ത നന്നായി കുഴച്ച എടുക്കുക
 • ഇനി ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ഒഴിക്കുക
 • എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് മാവ് ഒഴിച്ച കൊടുക്കുക
 • ഒരു വശം വെന്ത കഴിയുമ്പോൾ മറ്റേ വശം കുടി മറിച്ചിട്ട് വേവിക്കുക
 • രണ്ട വശവും വെന്ത കഴിയുമ്പോൾ കോരി എടുക്കുക
 • അങ്ങനെ നമ്മുടെ നാടൻ പനിയാരം തയാർ

Leave a Reply

Your email address will not be published. Required fields are marked *