നാടൻ കപ്പ കറി

ആവശ്യമുള്ള ചേരുവകൾ

  • കപ്പ – 1 കിലോ
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • പച്ചമുളക് – 4 , 5
  • കടുക് – 1 / 2 tbsp
  • ജീരകം – 1 / 2 tbsp
  • കറിവേപ്പില – 4 തണ്ട്
  • തക്കാളി – 2
  • ഒന്നാം തേങ്ങാപാൽ – 1 / 2 കപ്പ്
  • രണ്ടാം തേങ്ങാപാൽ – 1 കപ്പ്
  • സവാള – 2
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം കപ്പ തൊലി കളഞ്ഞ ചെറുതായി മുറിച്ച നന്നായി കഴുകി എടുക്കുക
  • ഒരു കലത്തിൽ കപ്പ പുഴുങ്ങാൻ വെള്ളം ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച കപ്പയും മഞ്ഞൾപൊടിയും ചേർത്ത വേവിച്ച എടുക്കുക
  • കപ്പ വെന്ത കഴിയുമ്പോൾ ബാക്കി വെള്ളം ഊറ്റി കളയുക
  • ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ചതച്ച് എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുകും ജീരകവും ഇടുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച ഉള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ ചതച്ചതും അരിഞ്ഞ വെച്ച തക്കാളിയും കുടി ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മുളക്പൊടി , ഉപ്പ് എന്നിവ കുടി ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് വേവിച്ച വെച്ച കപ്പ കുടി ഇട്ട് നന്നായി ഇളകി എടുക്കുക
  • രണ്ടാം തെങ്ങ പാൽ കുടി ചേർത്ത 6 , 7 മിനിറ്റ് വേവിക്കുക
  • ഇനി ഒന്നാം തേങ്ങാപാൽ കുടി ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക
  • അങ്ങനെ നമ്മുടെ നാടൻ കപ്പ കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *