ഉരുളക്കിഴങ്ങ് മസാല ബോണ്ട

ആവശ്യമുള്ള ചേരുവകൾ

  • ഉരുളകിഴങ്ങ് – 1 കിലോ
  • സവാള – 4
  • പച്ചമുളക് – 2
  • ഇഞ്ചി – 1
  • കറിവേപ്പില – 3 , 4 തണ്ട്
  • കടലമാവ് – 400 ഗ്രാം
  • അരിപൊടി – 100 ഗ്രാം
  • മുളക്പൊടി – 1 1 / 2 tsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ കടലമാവ് , അരിപൊടി , മുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത കുറച്ച വെള്ളം ചേർത്ത കുഴച്ച എടുക്കുക
  • ആദ്യം ഒരു ചട്ടിയിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച സവാള , പച്ചമുളക് , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക
  • നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മുളക്‌പൊടി , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ഇനി അതിലേക്ക് ഉടച്ച വെച്ച ഉരുളക്കിഴങ്ങും കുടി ചേർത്ത നന്നായി ഇളകി എടുത്ത് അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • മസാല നന്നായി തണുത്ത കഴിയുമ്പോൾ കൈ കൊണ്ട് ഉരുട്ടി ആദ്യം കുഴച്ച വെച്ച മാവിൽ മുക്കി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ അതിലേക്ക് മുക്കി വെച്ച ബോണ്ട ഇട്ട് വറുത്ത കോരുക
  • അങ്ങനെ തന്ന ബാക്കി ഉള്ള എല്ലാം എണ്ണയിൽ ഇട്ട് വറുത്ത കോരുക
  • അങ്ങനെ നമ്മുടെ മസാല ഉരുളകിഴങ്ങ് ബോണ്ട തയാർ

Leave a Reply

Your email address will not be published. Required fields are marked *