സദ്യ സ്പെഷ്യൽ വറുത്തരച്ച സാമ്പാർ

ആവശ്യമുള്ള ചേരുവകൾ

 • തുമരപരിപ്പ് – 1 കപ്പ്
 • മുരിങ്ങക്ക – 2
 • ഉരുളകിഴങ്ങ് – 2
 • തക്കാളി – 2
 • ചെറിയഉള്ളി – 15 , 20
 • സവാള – 2
 • ക്യാരറ്റ് – 2
 • ബീൻസ് – 5 , 6
 • മത്തങ്ങാ – 1 / 2
 • വെള്ളരിക്ക – 1 / 2
 • പച്ചമുളക് – 2 , 3
 • പുളി – ചെറിയ കഷ്ണം
 • ചിരകിയ തേങ്ങ – 1 കപ്പ്
 • മല്ലി – 2 tsp
 • വറ്റൽമുളക് – 4 , 5
 • ഉലുവ – 1 tsp
 • കായം – 1 tsp
 • കടുക് – 1 tsp
 • കറിവേപ്പില – 1 തണ്ട്
 • എണ്ണ
 • ഉപ്പ്
 • വെള്ളം

തയ്യാറാക്കുന്ന വിധം

 • ഒരു ചട്ടിയിൽ തുമരപരിപ്പ് നന്നായി കഴുകി വേവിക്കാൻ ഇടുക
 • 12 , 13 മിനിറ്റ് കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • വെന്ത തുമരപരിപ്പ് ഒരു തവി വെച്ച നാണായി ഉടച്ച എടുക്കുക
 • ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിലേക്ക് വറ്റൽമുളകും , മല്ലിയും ഇട്ട് നന്നായി ഇളക്കുക
 • ഇനി അതിലേക്ക് ഉലുവയും , ചിരകിയ തേങ്ങ , ചെറിയഉള്ളി എന്നിവ കുടി ചേർത്ത വറുത്ത എടുക്കുക
 • വറുത്ത തേങ്ങ നന്നായി തണുത്ത കഴിയുമ്പോൾ അരച്ച എടുക്കുക
 • പുളി വെള്ളത്തിൽ ഇട്ട് മാറ്റി വെയ്ക്കുക
 • ഒരു കലത്തിൽ അരിഞ്ഞ വെച്ച പച്ചക്കറി എല്ലാം കുടി ഇടുക
 • ഇനി അതിലേക്ക് വെള്ളം , കറിവേപ്പില , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത അടച്ച വേവിക്കുക
 • ഇനി അതിലേക്ക് കായം കുടി ചേർത്ത കൊടുക്കുക
 • വെള്ളത്തിൽ ഇട്ട് വെച്ച പുളി കൈ കൊണ്ട് നന്നായി പിഴിഞ്ഞ വെള്ളം മാത്രം എടുത്ത് പച്ചക്കറിയിൽ ഒഴിക്കുക
 • ഇനി അതിലേക്ക് വേവിച്ച വെച്ച തുമരപ്പരിപ്പും , അരച്ച തെങ്ങും കുടി ചേർത്ത നന്നായി ഇളകി ഒന്ന് തിളപ്പിച്ച അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
 • അതിലേക്ക് വറ്റൽമുളക് , ചെറിയഉള്ളി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക
 • ഇനി വഴറ്റിയ എല്ലാം മാറ്റിവെച്ച സാമ്പാറിൽ താളിക്കുക
 • ഇനി നന്നായി ഇളക്കി എടുക്കുക
 • അങ്ങനെ നമ്മുടെ നാടൻ വറുത്ത അരച്ച സാംബാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *