നാടൻ ബീഫ് ഫ്രൈ

ആവശ്യമുള്ള ചേരുവകള്‍

  • ബീഫ് – 1 കിലോ
  • എണ്ണ
  • സവാള – 2
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • പച്ചമുളക് – 5
  • മല്ലിപൊടി – 2 tbsp
  • മുളക്പൊടി – 2 tbsp
  • മഞ്ഞൾപൊടി – 1 tsp
  • ഗരം മസാല – 2 tsp
  • കുരുമുളക്പൊടി – 1 tsp
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ബീഫ് നന്നായി കഴുകി ചെറുതായി മുറിച്ച എടുക്കുക
  • മഞ്ഞൾപൊടി , മുളക്പൊടി , മല്ലിപൊടി , കുരുമുളക്പൊടി , ഗരം മസാല , ഉപ്പ് എന്നിവ ബീഫിൽ ചേർത്ത നന്നായി തേച്ച പിടിപ്പിച്ച ഒരു അര മണിക്കൂർ മാറ്റിവെയ്ക്കുക
  • മസാല പുരട്ടി വെച്ച ബീഫ് ഒരു ചട്ടിയിൽ ഇട്ട് അടച്ച വേവിച്ച എടുക്കുക
  • ബീഫിന്റെ വെള്ളം മൊത്തം വറ്റിച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിക്കുക
  • അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് , പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് വേവിച്ച വെച്ച ബീഫും , സവാളയും ഇടുക
  • ബീഫ് നന്നായി ക്രിസ്പി ആയി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ നാടൻ ബീഫ് ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *