നാടൻ ചെറുപയര്‍ പരിപ്പ്‌ പായസം

ആവശ്യമുള്ള ചേരുവകള്‍

  • ചെറുപയര്‍ പരിപ്പ്- 1 കിലോ
  • പച്ചരി- 1 / 2 കിലോ
  • ചൗവ്വരി- 1 / 4 കപ്പ്
  • ശര്‍ക്കര – 1 / 2
  • വെണ്ണ – 1 tsp
  • നെയ്യ് – 2 tbsp
  • തേങ്ങാപ്പാല്‍ – 3 കപ്പ്
  • തേങ്ങാക്കൊത്ത്് – 1 / 2 കപ്പ്
  • കശുവണ്ടി- 50 ഗ്രാം
  • കിസ്മിസ് – 50 ഗ്രാം
  • നിലക്കടല – 50 ഗ്രാം
  • ഏലക്കാപ്പൊടി – 2 tsp
  • ജീരകപ്പൊടി – 1 tsp
  • ചുക്ക്‌പൊടി – 1 tsp

തയ്യാറാക്കുന്ന വിധം

  • ആദ്യമായി ചെറുപയര്‍ നന്നായി വറുത്ത് പൊടിച്ചെടുക്കുക. അതില്‍ നിന്നും പരിപ്പ് മാത്രം വേര്‍തിരിച്ചെടുക്കുക.
  • നാല് ഉണ്ട ശര്‍ക്കര പാകത്തിന് വെള്ളമൊഴിച്ച് പാനിയാക്കിയെടുക്കുക
  • മൂന്ന് മുഴുവന്‍ തേങ്ങ ചിരവിയെടുത്ത് പാകത്തിന് വെള്ളമൊഴിച്ച് തേങ്ങാപ്പാല്‍ തയ്യാറാക്കുക.
  • ഒരു പാതി തേങ്ങ ചെറുതായി അരിഞ്ഞുവയ്ക്കുക
  • ചുവടുകട്ടിയുള്ള ഉരുളിയില്‍ ഒരു ടീസ്പൂണ്‍ വെണ്ണയും നെയ്യും ചേര്‍ക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ച ശര്‍ക്കരപ്പാനി അരിച്ചൊഴിക്കുക. പാനി വെട്ടിത്തിളക്കുമ്പോള്‍ അതിലെ അഴുക്ക് നീക്കേണ്ടതാണ്.
  • പ്പാനി തിളക്കുമ്പോള്‍ ആദ്യം കാല്‍ക്കപ്പ് ചൗവ്വരിയും അര കിലോ പച്ചരിയും ചേര്‍ത്ത് വേവിക്കുക.
  • അരി വെന്തുകഴിയുമ്പോള്‍ തേങ്ങപ്പാലിന്റെ രണ്ടാം പാല്‍ പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
  • ഇതേസമയം, മറ്റൊരു പാത്രത്തില്‍ നെയ്യൊഴിച്ച് ആദ്യം തേങ്ങാക്കൊത്തും പിന്നീട് കശുവണ്ടിപ്പരിപ്പ്,
  • നിലക്കടല, കിസ്മിസ് എന്നിവ ഓരോന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കുക.
  • രണ്ടാം പാല്‍ ഒഴിച്ച് വെന്തുവന്ന പായസത്തിലേക്ക് പൊടിച്ചെടുത്ത് ചെറുപയര്‍ പരിപ്പ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ബാക്കിയുള്ള രണ്ടാം പാല്‍ ചേര്‍ത്തിളക്കുക.
  • ചെറിയ തിള വരുമ്പോള്‍, വറുത്തുവച്ച കുറച്ച് തേങ്ങാക്കൊത്തും, ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക.
  • തുടര്‍ന്ന് കുറച്ച് തേങ്ങപാലില്‍ ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ ചുക്ക്‌പൊടി എന്നിവ ചേര്‍ത്ത് പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
  • വറുത്തുവച്ച തേങ്ങാക്കൊത്ത്, കശുവണ്ടി, കിസ്മിസ്, നിലക്കടല എന്നിവയും ചേര്‍ക്കുക.
  • അവസാനമായി പിഴിഞ്ഞെടുത്തുവച്ച തേങ്ങയുടെ ഒന്നാംപാലും ചേര്‍ത്ത് വാങ്ങിവയ്ക്കുക.
  • കൊതിയൂറും നാടന്‍ ചെറുപയര്‍ പായസം തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *