ബീഫ് അച്ചാർ

ആവശ്യമുള്ള ചേരുവകൾ

 • ബീഫ് – 1 കിലോ
 • വെളുത്തുള്ളി – 200 ഗ്രാം
 • ഇഞ്ചി- 200 ഗ്രാം
 • ഗരംമസാലക്കൂട്ട് – 50 ഗ്രാം
 • മുളകുപൊടി- 1 / 2 tsp
 • മഞ്ഞള്‍പൊടി- 1 / 2 tsp
 • കുരുമുളക്‌പൊടി- 1 tbsp
 • കടുക് – 1 tbsp
 • കറിവേപ്പില – 6 തണ്ട്
 • വെളിച്ചെണ്ണ – 1 കപ്പ്
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ബീഫ് കഴുകിവൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
 • വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലി കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക.
 • ഗരംമസാലക്കൂട്ട് അരച്ചെടുക്കുക. ശേഷം കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുക്കുക.
 • ഇതിനൊപ്പം തന്നെ മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവയും അരച്ച് യോജിപ്പിക്കുക.
 • ഈ അരപ്പ് ബീഫില്‍ നന്നായി തേച്ചുപിടിപ്പിക്കുക.
 • അടുപ്പില്‍ ചുവടുകട്ടിയുള്ള ഒരു പാത്രം വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ച ബീഫ് ഇട്ട് വറുത്തെടുക്കുക.
 • ബാക്കിയുള്ള ഇഞ്ചി ചെറുതായി അരിഞ്ഞെടുക്കുക.
 • മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക.ശേഷം കറിവേപ്പിലയിടുക. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. പിന്നീട് മുളകുപൊടിയും ചേര്‍ത്ത് മൂപ്പിക്കുക.
 • ഇതിലേക്ക് വറുത്തുവച്ച ബീഫും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *