മീൻ അച്ചാർ

ആവശ്യമുള്ള ചേരുവകൾ

  • എണ്ണ
  • ചൂര
  • കടുക് – 2 tsp
  • ഇഞ്ചി – 1 , 2
  • വെളുത്തുള്ളി – 20 , 25
  • മുളക്പൊടി – 2 , 3
  • കുരുമുളക്പൊടി – 1 tbsp
  • മഞ്ഞൾപൊടി – 1 tsp
  • കായം – 1 / 4 tsp
  • ഉലുവപ്പൊടി – 1 / 4 tsp
  • വിനാഗിരി – 1 കപ്പ്
  • ഉപ്പ്
  • കറിവേപ്പില – 3 തണ്ട്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക
  • ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക
  • പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
  • ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *