ഇടിയപ്പവും നല്ല നാടൻ മുട്ട കറിയും

മുട്ട കറിക്ക് ആവശ്യമുള്ള ചേരുവകൾ

  • മുട്ട – 5
  • സവാള – 1
  • ഇഞ്ചി – 1
  • മുളക്പൊടി – 2 tsp
  • കടുക് – 1 / 2 tsp
  • ഉപ്പ്
  • തക്കാളി – 1
  • പച്ചമുളക് – 2
  • മഞ്ഞൾപൊടി – 1 / 2 tsp
  • മല്ലിപൊടി – 1 tbsp
  • കറിവേപ്പില – 2 തണ്ട്
  • ഗരം മസാല – 2 tsp
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ മുട്ട പുഴുങ്ങാൻ ആവിശ്യത്തിന് വെള്ളം ഒഴിച്ച അതിലേക്ക് മുട്ട പുഴുങ്ങുക
  • ഗരം മസാല അരച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് സവാള , ഇഞ്ചി, വെളുത്തുള്ളി , എന്നിവ ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് തക്കാളി കുടി അടച്ച വെച്ച 5 മിനിറ്റ് വേവിക്കുക
  • തക്കാളി നന്നായി വെന്ത കഴിയുമ്പോൾ അതിലേക്ക് ഉപ്പ് , മല്ലിപൊടി , മഞ്ഞൾപൊടി , ഗരം മസാല
  • അരച്ചത് , മുളക്പൊടി എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ഇനി അടച്ച വെച്ച ഒരു 5 , 6 മിനിറ്റ് വേവിക്കുക
  • ഇനി അതിലേക്ക് പുഴുങ്ങി വെച്ച മുട്ട കുടി ചേർത്ത ചെറിയ തീയിൽ 5 , 6 മിനിറ്റ് വേവിക്കുക
  • അങ്ങനെ നമ്മുടെ മുട്ട കറി തയാർ

ഇടിയപ്പത്തിന് ആവശ്യമുള്ള ചേരുവകൾ

  • അരിപൊടി – 1 കപ്പ്
  • ഉപ്പ്
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ അരിപ്പൊടിയും ഉപ്പും ഇടുക
  • ഇനി അതിലേക്ക് തിളപ്പിച്ച വെള്ളം കുറേച്ചേ ഒഴിച്ച നന്നായി കുഴച്ച എടുക്കുക
  • ഇടിയപ്പം ഉണ്ടാക്കൻ ആവിശ്യമായ ഒരു അച്ചിൽ കുഴച്ച വെച്ച മാവ് കുറച്ചേ ഇട്ട് പരത്തി എടുക്കുക
  • ഇനി ഒരു ഇഡ്ലികുട്ടകത്തിന്റെ തട്ടിൽ ഓരോന്ന് പരത്തി വേവിച്ച എടുക്കുക
    8 , 9 മിനിറ്റ് വേവിച്ച എടുക്കുക
  • അങ്ങനെ നമ്മുടെ ഇടിയപ്പം തയാർ

Leave a Reply

Your email address will not be published. Required fields are marked *