വറത്തരച്ചു അടിപൊളി രുചിയിൽ ഒരു കൂൺ കറി

സ്റ്റെപ് 1

ആവശ്യമുള്ള ചേരുവകൾ

  • കൂൺ – 250 ഗ്രാം
  • മഞ്ഞൾപൊടി – 1 / 2 tsb
  • കൂൺ മഞ്ഞൾപൊടി ഇട്ട് നന്നായി കഴുകി എടുക്കുക

സ്റ്റെപ് 2

  • ചിരകിയ തേങ്ങ – 3 / 4 കപ്പ്
  • ചെറിയഉള്ളി – 3 , 4
  • മല്ലി – 1 1 / 2 tsb
  • വെളുത്തുള്ളി – 3 , 4
  • വറ്റൽമുളക് – 3 , 4
  • പീരുംജീരകം – 1 1 / 2 tsb
  • കറുവപ്പട്ട – 1 , 2
  • ഗ്രാമ്പു – 3 , 4
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങ ഇട്ട് വറുത്ത എടുക്കുക
  • വറുത്ത തേങ്ങാ , ഗരം മസാല എന്നിവ നന്നായി അരച്ച എടുക്കുക

സ്റ്റെപ് – 3

  • എണ്ണ
  • കടുക് – 5 , 6
  • ചെറിയഉള്ളി – 10 , 12
  • തേങ്ങാക്കൊത്ത് – 1 / 4 കപ്പ്
  • വറ്റൽമുളക് – 3 , 4
  • പച്ചമുളക് – 3 , 4
  • ഇഞ്ചി – 1
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് ചെറിയഉള്ളി , തേങ്ങാക്കൊത്ത് , വറ്റൽമുളക് എന്നിവ ചേർത്ത നന്നായി വഴറ്റുക
  • നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ബാക്കി ചെറിയഉള്ളി , പച്ചമുളക് , കറിവേപ്പില , കൂൺ എന്നിവ ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് അരച്ച വെച്ച തേങ്ങാ കുടി ചേർത്ത നന്നായി ഇളക്കി 15 മിനിറ്റ് വേവിക്കുക
  • അങ്ങനെ നമ്മുടെ നാടൻ കൂൺ കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *