ചിക്കൻ കറിയും കപ്പവേവിച്ചതും

ആവശ്യമുള്ള ചേരുവകൾ

  • എണ്ണ
  • കടുക് – 1 1 / 2 tsp
  • തേങ്ങാക്കൊത്ത് – 1 / 2 കപ്പ്
  • ചെറിയഉള്ളി – 8 , 10
  • സവാള – 1
  • പച്ചമുളക് – 2 , 3
  • വെളുത്തുള്ളി – 6 , 7
  • ഇഞ്ചി – 1
  • കറിവേപ്പില – 1 , 2 തണ്ട്
  • കുരുമുളക്പൊടി – 1 tbsp
  • മുളക്പൊടി – 2 , 3 tbsp
  • മല്ലിപൊടി – 1 , 2 tbsp
  • ഗരം മസാല – 1 tsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചിക്കൻ നന്നായി കഴുകി ചെറുതായി മുറിച്ച മാറ്റിവെയ്ക്കുക
  • തേങ്ങ ചെറുതായി അരിഞ്ഞ വെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് 2 , 3 മിനിറ്റ് വഴറ്റുക
  • തേങ്ങാക്കൊത്ത് വഴണ്ട് കഴിയുമ്പോൾ അതിലേക്ക് സവാള , ചെറിയഉള്ളി , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില എന്നിവ ചേർത്ത 5 , 10 മിനിറ്റ് നന്നായി വഴറ്റുക
  • മഞ്ഞൾപൊടി , കുരുമുളക്പൊടി കുടി ചേർത്ത നന്നായി ഇളക്കുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച ചിക്കൻ കുടി ചേർത്ത നന്നായി ഇളക്കി അടച്ച 20 മിനിറ്റ് വേവിക്കുക
  • മുളക്പൊടി , മല്ലിപൊടി , ഗരം മസാല എന്നിവ ഒരു പ്ലേറ്റിൽ ഇട്ട് അതിൽ കുറച്ച വെള്ളം കുടി ഒഴിച്ച നന്നായി മിക്സ് ചെയ്ത ചിക്കനിലേക്ക് ഒഴിച്ച നന്നായി യോജിപ്പിക്കുക
  • ആവിശ്യത്തിന് ഉപ്പ് കുടി ചേർത്ത കൊടുക്കുക
  • ചിക്കൻ നന്നായി തിളച്ച കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക

കപ്പക്ക് ആവശ്യമുള്ള ചേരുവകൾ

  • കപ്പ – 1 കിലോ
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • പച്ചമുളക് – 2 , 3
  • കറിവേപ്പില – 3 , 4 തണ്ട്
  • വെളുത്തുള്ളി – 6 , 7
  • ജീരകം – 1 / 2 tsb
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം കപ്പയുടെ തൊലി കളഞ്ഞ മുറിച്ച എടുത്ത് നന്നായി കഴുകി എടുക്കുക
  • ഇനി ഒരു കലത്തിൽ കപ്പ വേവിക്കാൻ ആവിശ്യത്തിന് വെള്ളം ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച കപ്പ ഇട്ട് വേവിക്കുക
  • ചിരകിയ തേങ്ങാ , പച്ചമുളക് , വെളുത്തുള്ളി , ജീരകം , കറിവേപ്പില , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത അരച്ച എടുക്കുക
  • കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി മാറ്റുക
  • ഇനി അതിലേക്ക് അരച്ച തേങ്ങ കുടി ചേർത്ത ഒന്ന് അടച്ച വെയ്ക്കുക
  • ഇനി കപ്പയും തേങ്ങയും നന്നായി കുഴച്ച എടുക്കുക
  • അങ്ങനെ നമ്മുടെ നാടൻ കപ്പ വേവിച്ചതും , ചിക്കൻ കറിയും തയാർ

Leave a Reply

Your email address will not be published. Required fields are marked *