നല്ല നാടൻ ബീഫ് കറി

ആവശ്യമുള്ള ചേരുവകൾ

  • എണ്ണ
  • കടുക് – 1 1 / 2 tsp
  • തേങ്ങാക്കൊത്ത് – 1 / 2 കപ്പ്
  • ചെറിയഉള്ളി – 8 , 10
  • പച്ചമുളക് – 2 , 3
  • വെളുത്തുള്ളി – 6 , 7
  • കറിവേപ്പില – 1 , 2 തണ്ട്
  • മഞ്ഞൾപൊടി – 1 / 2 tsp
  • കുരുമുളക്പൊടി – 1 tsp
  • മുളക്പൊടി – 2 , 3 tbsp
  • മല്ലിപൊടി – 1 , 2 tsp
  • ഗരം മസാല – 1 tsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ബീഫ് നന്നായി കഴുകി മുറിച്ച എടുക്കുക
  • ചെറിയഉള്ളി , പച്ചമുളക് അരിഞ്ഞ വെയ്ക്കുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് വെയ്ക്കുക
  • ഒരു ചട്ടിയിൽ മുളക്പൊടി , മല്ലിപൊടി വറുത്ത എടുക്കുക
  • ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് ചെറിയഉള്ളി , തേങ്ങാക്കൊത്ത് ഇട്ട് വഴറ്റുക
  • ഉള്ളി നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില ചേർത്ത വഴറ്റുക , എല്ലാം നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ബീഫും കുടി ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് മഞ്ഞൾപൊടി , ഗരം മസാല , വറുത്ത വെച്ച മുളക്പൊടി , മല്ലിപൊടി , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ഇനി കുറച്ച വെള്ളം കുടി ചേർത്ത 20 , 25 മിനിറ്റ് അടച്ച വെച്ച വേവിക്കുക
  • ബീഫ് നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ നാടൻ ബീഫ് കറി തയാർ

കപ്പക്ക് ആവശ്യമുള്ള ചേരുവകൾ

കപ്പ – 1 കിലോ
ചിരകിയ തേങ്ങ – 1 / 2 കപ്പ്
പച്ചമുളക് – 2 , 3
കറിവേപ്പില – 3 , 4
വെളുത്തുള്ളി – 6 , 7
ജീരകം – 1 / 2 tbsp
ഉപ്പ്

തയ്യാറാക്കുന്ന വിധം

  • കപ്പയുടെ തൊലി കളഞ്ഞ നന്നായി കഴുകി എടുക്കുക
  • കപ്പ അരിഞ്ഞ വെയ്ക്കുക
  • ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് കപ്പ ഇട്ട് വേവിക്കുക
  • കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ മാറ്റിവെയ്ക്കുക
  • ചിരകിയ തേങ്ങ , പച്ചമുളക് , ജീരകം , വെളുത്തുള്ളി , കറിവേപ്പില , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത അരച്ച എടുക്കുക
  • ഇനി കപ്പയിലേക്ക് അരച്ച തേങ്ങ കുടി ചേർത്ത നന്നായി കുഴച്ച എടുക്കുക
  • അങ്ങനെ നമ്മുടെ കപ്പ വേവിച്ചത് തയാർ

Leave a Reply

Your email address will not be published. Required fields are marked *