നാടൻ ചാമ്പക്ക അച്ചാർ

ആവശ്യമുള്ള ചേരുവകൾ

  • ചാമ്പക്ക – 1 കിലോ
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 13 , 14
  • പച്ചമുളക് – 4
  • കറിവേപ്പില – 3 തണ്ട്
  • വിനാഗിരി – 1 tbsp
  • കായം – ചെറിയ കഷ്ണം
  • കാശ്മീരി മുളക് പൊടി – 3 tbsp
  • മഞ്ഞൾപൊടി – 1 / 2 tbsp
  • ഉലുവപ്പൊടി – 1 tbsp
  • കടുക് – 1 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചാമ്പക്ക കഴുകുക . എന്നിട്ട് രണ്ടായി മുറിച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച ചാമ്പക്ക ഇട്ട് വഴറ്റുക
  • നന്നായി വഴണ്ട് കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് കായം എന്നിവ ചേർത്ത നന്നായി വഴറ്റുക
  • കാശ്മീരി മുളക് പൊടി , മഞ്ഞൾപൊടി , ഉലുവ പൊടി എന്നിവ ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് കറിവേപ്പിലയും ചാമ്പക്ക എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ആവിശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത ഒന്ന് തിളപ്പിക്കുക
  • തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • നാടൻ ചാമ്പക്ക അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *