വറുത്തരച്ച നാടൻ കോഴി കറിയും പിടിയും

ചിക്കൻ കറി ചേരുവകൾ

 • ചിക്കൻ കറി റെസിപ്പി
 • ചിക്കൻ – 1 കിലോ
 • കടുക് – 1 / 2 tsp
 • സവാള – 3
 • പച്ചമുളക് – 3
 • ഇഞ്ചി – 1
 • വെളുത്തുള്ളി – 10 , 12
 • തക്കാളി – 2
 • കറിവേപ്പില – 2 തണ്ട്
 • മഞ്ഞൾപൊടി – 1 / 2 tsp
 • മുളക്പൊടി – 2 tbsp
 • മല്ലിപൊടി – 1 1 / 2 tbsp
 • കുരുമുളക്പൊടി – 1 tbsp
 • ചിരകിയ തേങ്ങ – 1 / 2
 • തേങ്ങ പാൽ – 1 / 2 കപ്പ്
 • പീരുംജീരകം – 1 tsp
 • കറുവപ്പട്ട – 1
 • ഗ്രാമ്പു – 3
 • ഏലക്ക – 3 , 4
 • തക്കോലം – 3 , 4
 • ഉപ്പ്
 • എണ്ണ

പിടി ചേരുവകൾ

 • അരിപൊടി – 1 കിലോ
 • ചിരകിയ തേങ്ങ – 1 / 2 കപ്പ്
 • തേങ്ങ പാൽ – 1 / 2 കപ്പ്
 • കറിവേപ്പില – 2 തണ്ട്
 • ചെറിയ ഉള്ളി – 8 , 9
 • ജീരകം – 1 / 2 tsp
 • ഉപ്പ്

ചിക്കൻ കറി റെസിപ്പി

 • ആദ്യം ചിക്കൻ നന്നായി കഴുകി വെയ്ക്കുക
 • ഒരു ചട്ടിയിൽ ചിരകിയ തേങ്ങ ഇട്ട് വറുത്ത എടുക്കുക
 • വറുത്ത തേങ്ങ നന്നായി അരച്ച എടുക്കുക
 • ഗരംമസാല ( ഏലക്ക , കറുവപ്പട്ട , ഗ്രാമ്പു … ) എന്നിവ നന്നായി അരച്ച എടുക്കുക
  ഇഞ്ചി , വെളുത്തുള്ളി നന്നായി അരച്ച എടുക്കുക
 • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
 • ഇനി അതിലേക്ക് അരിഞ്ഞ വെച്ച സവാള , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി ചതച്ചത് , കറിവേപ്പില എന്നിവ ചേർത്ത നന്നായി വഴറ്റുക
 • ഇനി അതിലേക്ക് മുളക്പൊടി , മല്ലിപൊടി , കുരുമുളക്പൊടി , മഞ്ഞൾപൊടി , അരച്ച വെച്ച തേങ്ങ , ഗരം മസാല എന്നിവ ചേർത്ത നന്നായി ഇളക്കുക
 • അരിഞ്ഞ വെച്ച തക്കാളി കുടി ചേർത്ത വഴറ്റുക
 • ഇനി അതിലേക്ക് അരിഞ്ഞ വെച്ച ചിക്കനും വെള്ളവും ചേർത്ത അടച്ച വെച്ച 15 മിനിറ്റ് വേവിക്കുക
 • ചിക്കൻ വെന്ത കഴിയുമ്പോൾ അതിലേക്ക് തേങ്ങാപാൽ കുടി ചേർത്ത അടുപ്പിൽ നിന്ന് ഇറക്കുക

പിടി റെസിപ്പി

 • ആദ്യം ജീരകം , ചെറിയഉള്ളി അരച്ച വെയ്ക്കുക
 • ഇനി ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച അതിലേക്ക് ജീരകം , ചെറിയഉള്ളി ചേർത്ത തിളപ്പിക്കുക
 • ഇനി ഒരു ചട്ടിയിൽ അരിപൊടി , ചിരകിയ തേങ്ങ , കറിവേപ്പില എന്നിവ ആദ്യം കൈ കൊണ്ട് നന്നായി യോജിപ്പിച്ച എടുക്കുക
 • ഇനി ഒരു ഉരുളിയിൽ അരിപൊടി ഇട്ട് വറുത്ത എടുക്കുക
 • വറുത്ത എടുത്ത് മാവിൽ തിളപ്പിച്ച വെള്ളം ഒഴിച്ച ചൂടോടെ കുഴച്ച എടുത്ത് തണുക്കാൻ വെയ്ക്കുക
 • കുഴച്ച വെച്ച മാവ് ചെറുതായി ഉരുട്ടി എടുക്കുക
 • ഉരുട്ടി എടുത്ത് മാവ് തിളക്കുന്ന വെള്ളത്തിൽ ഇട്ട് ഇളക്കുക
 • ഇനി അതിലേക്ക് കുഴച്ച മാവിൽ കുറച്ച എടുത്ത് അതിൽ രണ്ടാം തേങ്ങാപാൽ ഒഴിച്ച നന്നായി ഇളകി എടുത്ത് തിളക്കുന്ന പിടിയിൽ ഒഴിക്കുക
 • നന്നായി തിളച്ച കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക
 • പിടിയുടെ കൂടെ നാടൻ ചിക്കൻ കറിയും തയാർ

Leave a Reply

Your email address will not be published. Required fields are marked *