ചേമ്പിൻ തണ്ട് കൊണ്ട് അടിപൊളി തോരൻ

ആവശ്യമുള്ള ചേരുവകൾ

  • ചേമ്പിൻ തണ്ട് – 1 കപ്പ്
  • ചിരകിയ തേങ്ങ – 1 / 4 കപ്പ്
  • വെളുത്തുള്ളി – 5
  • ചെറിയഉള്ളി – 8
  • കറിവേപ്പില – 2 തണ്ട്
  • ജീരകം – 1 tsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • കടുക് – 1 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ചേമ്പിൻ തണ്ട് നന്നായി കഴുകി ചെറുതായി അരിഞ്ഞ എടുക്കുക
  • അരിഞ്ഞ എടുത്ത് ചേമ്പിൻ തണ്ടിലെ വെള്ളം പിഴിഞ്ഞ കളഞ്ഞ മാറ്റിവെയ്ക്കുക
  • ചിരകിയ തേങ്ങ , വെളുത്തുള്ളി , ജീരകം , ചെറിയഉള്ളി , മഞ്ഞൾപൊടി എന്നിവ ചേർത്ത നന്നായി അരച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച ചെറിയഉള്ളി , കറിവേപ്പില ഇട്ട് ഇളക്കുക
  • ഇനി അതിലേക്ക് ചേമ്പിൻ തണ്ട് അരിഞ്ഞത് ഇട്ട് ഇളക്കുക
  • ചേമ്പിൻ തണ്ട് നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച തേങ്ങ കുടി ചേർത്ത അടച്ച വെച്ച വേവിക്കുക
  • ചേമ്പിൻ തണ്ട് നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • നാടൻ ചേമ്പിൻ തണ്ട് തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *