നല്ല നാടൻ കോവക്ക തീയൽ

ആവശ്യമുള്ള ചേരുവകൾ

  • കോവക്ക – 1 / 2 കിലോ
  • തേങ്ങ – 1
  • ചെറിയഉള്ളി – 1 / 4 കിലോ
  • കറിവേപ്പില – 2 തണ്ട്
  • കടുക് – 1 tsp
  • മുളക്പൊടി – 1 tbsp
  • മല്ലിപൊടി – 1 tbsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • ഗരം മസാല – 1 1 / 2 tbsp
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ആദ്യം കോവക്ക നീളത്തിൽ അരിഞ്ഞ വെയ്ക്കുക
  • തേങ്ങാകൊത്തും അരിഞ്ഞ വെയ്ക്കുക
  • ചിരകിയ തേങ്ങ , കറിവേപ്പില , ചെറിയഉള്ളി എന്നിവ വറുത്ത എടുത്ത് അരച്ച വെയ്ക്കുക
  • ഗരം മസാല കുടി അരച്ച വെയ്ക്കുക
  • ഇനി ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക്പൊട്ടികഴിയുമ്പോൾ അതിലേക്ക് ചെറിയഉള്ളി , വറ്റൽമുളക് , തേങ്ങാക്കൊത്ത് എന്നിവ ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത നന്നായി ഇളക്കുക
    ഇനി അതിലേക്ക് കോവക്ക കുടി ഇട്ട് കൊടുക്കുക
  • മുളക്പൊടി , മല്ലിപൊടി കുടി ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് വെള്ളവും തേങ്ങ അരച്ചതും കുടി ചേർത്ത അടച്ച വെച്ച വേവിക്കുക
  • കോവക്ക തീയൽ അത്യാവശ്യം കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • നാടൻ കോവക്ക തീയൽ തയാർ

Leave a Reply

Your email address will not be published. Required fields are marked *