വറുത്തരച്ച ചെമ്മീന്‍ കറി

ആവശ്യമുള്ള ചേരുവകൾ

  • ചെമ്മീൻ – 400 – 500 ഗ്രാം
  • ചെറിയഉള്ളി – 8 , 9
  • ഇഞ്ചി – വെളുത്തുള്ളി – 2 , 3 tsp
  • കറിവേപ്പില – 3 തണ്ട്
  • തക്കാളി – 1
  • കുടംപുളി – 1 , 2
  • കടുക് – 1 / 2 tsp
  • പച്ചമുളക് – 2 , 3
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചെമ്മീൻ കഴുകി വൃത്തിയാക്കി എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് ചെറിയഉള്ളി , വറ്റൽമുളക് , പച്ചമുളക് , ഉപ്പ് , ഇഞ്ചി , വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത ഇളക്കുക
  • ഉള്ളി നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച തക്കാളി കുടി ചേർത്ത കൊടുക്കുക
  • ഇനി അതിലേക്ക് അരച്ച വെച്ച തേങ്ങ കുടി ചേർത്ത ഇളക്കുക
  • കുടുംപുളി കുടി ചേർത്ത അടച്ച ഒരു 10 , 15 മിനിറ്റ് വേവിക്കുക
  • കറി നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ ചെമ്മീൻ കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *