ചക്കക്കുരു മുരിങ്ങയില തോരൻ

ആവശ്യമുള്ള ചേരുവകൾ

  • ചക്കക്കുരു – 1 കപ്പ്
  • മുരിങ്ങയില – 1 1 / 2 കപ്പ്
  • ചിരകിയ തേങ്ങ – 1 കപ്പ്
  • വെളുത്തുള്ളി – 3
  • പച്ചമുളക് – 2
  • ചെറിയഉള്ളി – 5 , 6
  • ജീരകം – 1 / 2 tsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ചക്കക്കുരു തൊലി കളഞ്ഞ അരിഞ്ഞ കഴുകി എടുക്കുക
  • ഒരു ചട്ടിയിൽ ചക്കക്കുരു ഇട്ട് ആവിശ്യത്തിന് എണ്ണ ഒഴിച്ച വേവിക്കുക
  • മുരിങ്ങയില കഴുകി വെള്ളം പോകാൻ വേണ്ടി മാറ്റി വെയ്ക്കുക
  • ചിരകിയ തേങ്ങ , പച്ചമുളക് , വെളുത്തുള്ളി , ജീരകം , മഞ്ഞൾപൊടി എന്നിവ ചേർത്ത അരച്ച എടുക്കുക
  • വേറെ ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • അതിലേക്ക് മുരിങ്ങയില ചേർത്ത വഴറ്റി എടുക്കുക
  • ഇനി അതിലേക്ക് അരച്ച തേങ്ങ , ഉപ്പ് എന്നിവ കുടി ചേർത്ത ഇളക്കുക
  • വേവിച്ച വെച്ച ചക്കക്കുരു കുടി ചേർത്ത നന്നായി ഇളകി 5 , 7 മിനിറ്റ് വേവിക്കുക
  • ചക്കക്കുരു മുരിങ്ങയില തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *