കപ്പ പുഴുക്കും മത്തി വറത്തതും കാന്താരി ചമ്മന്തിയും

ആവശ്യമുള്ള ചേരുവകൾ

 • മീൻ – 1 കിലോ
 • എണ്ണ
 • വെളുത്തുള്ളി – 4 , 5
 • ഇഞ്ചി – ചെറിയ കഷ്ണം
 • കുരുമുളക് പൊടി – 2 tbsp
 • മഞ്ഞൾപൊടി – 1 / 4 tsp
 • മുളക്പൊടി – 1 tbsp
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ആദ്യം മീൻ നന്നായി വെട്ടി കഴുകി മുറിച്ച വെയ്ക്കുക
 • ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് , ഉപ്പ് എന്നിവ ചതച്ച് എടുക്കുക
 • ചതച്ച് വെച്ചതിന്റെ കൂടെ മഞ്ഞൾപൊടി , മുളക്പൊടി കുടി ചേർത്ത നന്നായി മിക്സ് ചെയുക
 • മീനിലേക്ക് മസാലകൾ എല്ലാം നന്നായി തേച്ച അര മണിക്കൂർ മാറ്റിവെയ്ക്കുക
 • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുത്ത എടുക്കുക
 • അങ്ങനെ നമ്മുടെ മത്തി ഫ്രൈ തയാർ

കപ്പ പുഴുക്ക്

 • കപ്പ
 • വെള്ളം
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ആദ്യം കപ്പ തൊലി കളഞ്ഞ കഴുകി പുഴുങ്ങാൻ പരുവത്തിൽ മുറിച്ച എടുക്കുക
 • ഒരു കലത്തിൽ വെള്ളം തിളപ്പിച്ച അതിലേക്ക് കപ്പ ഇട്ട് പുഴുങ്ങുക
 • കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളയുക
 • നാടൻ കപ്പ പുഴുങ്ങിയതും ചമ്മന്തിയും

ചമ്മന്തി റെസിപ്പി

 • കാന്താരി – 10 , 11
 • ചെറിയഉള്ളി – 6 , 7
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ആദ്യം കാന്തിരിയും ചെറിയഉള്ളിയും ഉപ്പും എന്നിവ ഒരു കല്ലിൽ വെച്ച അരക്കുക
 • അരച്ചത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് വെളിച്ചെണ്ണ കൂടെ ചേർത്ത കപ്പ പുഴുക്കിന്റെ കൂടെ കഴികാം

Leave a Reply

Your email address will not be published. Required fields are marked *