കപ്പ ബിരിയാണി

ആവശ്യമുള്ള ചേരുവകൾ

  • കപ്പ – 1 കിലോ
  • ചിക്കൻ – 1 കിലോ
  • ചെറിയഉള്ളി – 12 , 13
  • സവാള – 4
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 12 , 13
  • തക്കാളി – 2
  • പച്ചമുളക് – 4 , 5
  • മഞ്ഞൾപൊടി – 1 tsp
  • മുളക്പൊടി – 2 tbsp
  • മല്ലിപൊടി – 2 tbsp
  • പീരുംജീരകം – 1 tsp
  • കുരുമുളക്പൊടി – 2 tsp
  • ചിക്കൻ മസാല – 1 tbsp
  • കറിവേപ്പില – 2 തണ്ട്
  • കടുക് – 1 tsp
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം കപ്പ നന്നായി കഴുകി ഉപ്പും മഞ്ഞപ്പൊടിയും ഇട്ട് വേവിച്ച എടുക്കുക .
  • ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചതച്ച് മാറ്റുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് സവാള , ചെറിയഉള്ളി , ചതച്ച് ഇഞ്ചി , വെളുത്തുള്ളി , തക്കാളി , കറിവേപ്പില കുടി ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മല്ലിപൊടി , പീരുംജീരകപൊടി , കുരുമുളക്പൊടി , മഞ്ഞൾപൊടി , ചിക്കൻ മസാല എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ഇനി ഇതിലേക്ക് ചിക്കൻ കുടി ഇട്ട് അടച്ച ഒരു 10 , 15 മിനിറ്റ് വേവിക്കുക
  • ചിക്കൻ ഏകദേശം വെന്ത കഴിയുമ്പോൾ അതിലേക്ക് വേവിച്ച വെച്ച കപ്പ കുടി ഇട്ട് നന്നായി മിക്സ് ചെയുക
  • ഇനി ഇതിലേക്ക് കുറച്ച കുരുമുളക്പൊടിയും , പീരുംജീരകപൊടിയും കുടി ചേർത്ത കൊടുക്കുക
  • അങ്ങനെ നമ്മുടെ കപ്പ ബിരിയാണി തയാർ

Leave a Reply

Your email address will not be published. Required fields are marked *