കിടിലൻ കപ്പ കറി

ആവശ്യമുള്ള ചേരുവകൾ

  • കപ്പ – 1 കിലോ
  • ചിരകിയ തേങ്ങ – 1 കപ്പ്
  • വെളുത്തുള്ളി – 3 , 4
  • ജീരകം – 1 tsp
  • കടുക് – 1 tsp
  • ചെറിയ ഉള്ളി – 3 , 4
  • എണ്ണ
  • വറ്റൽമുളക് – 4
  • കറിവേപ്പില – 4 , 5
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം കപ്പ തൊലി കളഞ്ഞ നന്നായി കഴുകി മുറിച്ച എടുക്കുക
  • ഒരു കലത്തിൽ വെള്ളം തിളപ്പിച്ച അതിലേക്ക് കപ്പയും ഉപ്പും ഇട്ട് വേവിക്കുക
  • കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളയുക
  • ചിരകിയ തേങ്ങ , ചെറിയഉള്ളി , വറ്റൽമുളക് , ജീരകം , വെളുത്തുള്ളി എന്നിവ നല്ലതുപോലെ അരച്ച എടുക്കുക
  • അരച്ച വെച്ച തേങ്ങ എല്ലാം വെന്ത കപ്പയിൽ ചേർത്ത നന്നായി ഇളകി യോജിപ്പിച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് വറ്റൽമുളകും , ചെറിയഉള്ളി , ചിരകിയ തേങ്ങ ഇട്ട് നന്നായി വറുക്കുക
  • വറുത്ത തേങ്ങ വേവിച്ച കാപ്പിയിൽ ഇട്ട് നന്നായി ഇളക്കുക
  • കുറച്ച ഉപ്പും ചേർത്ത 2 മിനിറ്റ് തിളപ്പിക്കുക
  • തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചോറിന്റെ കൂടെ കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *