പോഷക സമ്പുഷ്ടമായ പയർ ഇല തോരൻ

ആവശ്യമുള്ള ചേരുവകൾ

 • പയർ ഇല
 • ചിരകിയ തേങ്ങ
 • പച്ചമുളക് – 4
 • വെളുത്തുള്ളി – 6
 • മഞ്ഞൾപൊടി – 1 / 4 tsp
 • ജീരകം – 1 / 4 tsp
 • ചെറിയഉള്ളി – 5 , 6
 • എണ്ണ
 • കടുക്
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ആദ്യം ഇല നന്നായി കഴുകി അരിഞ്ഞ വെയ്ക്കുക
 • അരിഞ്ഞ വെച്ച ഇല നന്നായി പിഴിഞ്ഞ എടുക്കുക ( ഇങ്ങനെ ചെയുന്നത് ഇലയുടെ കയ്പ്പ് കളയാൻ വേണ്ടി ആണ് )
 • ചിരകിയ തേങ്ങ , വെളുത്തുള്ളി , പച്ചമുളക് , മഞ്ഞൾപൊടി , ജീരകം എന്നിവ നന്നായി അരച്ച എടുക്കുക
 • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക , അരിഞ്ഞ വെച്ച ചെറിയഉള്ളി കുടി ഇട്ട് നന്നായി വഴറ്റുക
 • ഇനി അതിലേക്ക് അരിഞ്ഞ വെച്ച ഇലയും തേങ്ങയും കുടി ഇട്ട് 3 , 4 മിനിറ്റ് അടച്ച വെച്ച വേവിക്കുക
 • വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക

Leave a Reply

Your email address will not be published. Required fields are marked *