ഈസി തക്കാളി റോസ്റ്റ്

ആവശ്യമുള്ള ചേരുവകൾ

  • തക്കാളി – 6
  • പച്ചമുളക് – 8
  • കറിവേപ്പില – 2 തണ്ട്
  • എണ്ണ
  • കടുക് – 1 / 2 tsp
  • മഞ്ഞൾപൊടി – 1 / 4 tsp
  • മുളക്പൊടി – 1 tsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് പച്ചമുളകും , കറിവേപ്പിലയും ഇട്ട് വഴറ്റുക
  • ഇനി ഇതിലേക്ക് അരിഞ്ഞ വെച്ച തക്കാളിയും ഉപ്പും ചേർത്ത നന്നായി ഇളക്കുക
  • ഇനി ഇതിലേക്ക് മഞ്ഞൾപൊടിയും , മുളകുപൊടിയും ചേർത്ത നന്നായി ഇളക്കുക
  • നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ ഈസി തക്കാളി റോസ്റ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *