ഇറച്ചി ചോറ്

ആവശ്യമുള്ള ചേരുവകൾ

 • ബസുമതി അരി – 4 ഗ്ലാസ്
 • ബീഫ് – 1 കിലോ
 • സവാള – 3
 • തക്കാളി – 2
 • ഇഞ്ചി – 1
 • വെളുത്തുള്ളി – 12 , 13
 • പച്ചമുളക് – 3 , 4
 • മഞ്ഞൾപൊടി – 2 tbsp
 • ഗരം മസാല – 1 tbsp
 • കറിവേപ്പില – 2 തണ്ട്
 • ഗ്രാമ്പു – 3 , 4
 • കറുവപ്പട്ട – 1
 • വഴന ഇല – 2
 • പീരുംജീരകം – 2 tsp
 • നെയ്യ് – 2 tbsp
 • ജീരകം – 1 tsp
 • മല്ലിയില
 • ഉപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • ആദ്യം ബീഫ് നന്നായി കഴുകി ചെറിയ കഷ്ണം ആക്കി മുറിച്ച എടുത്ത് വെയ്ക്കുക
 • ഇഞ്ചി , വെളുത്തുള്ളി ചതച്ച് വെയ്ക്കുക
 • പീരുംജീരകം , കറുവപ്പട്ട എന്നിവ നന്നയി അരച്ച പേസ്റ്റ് ആകുക
 • മുളക്പൊടി , മല്ലിപൊടി , മഞ്ഞൾപൊടി , സവാള , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി , തക്കാളി ,
 • കറിവേപ്പില , പീരുംജീരകവും കറുവപ്പട്ടയും അരച്ചത് എന്നിവ ബീഫിൽ ചേർത്ത നന്നായി മിക്സ് ചെയുക
 • ഇനി അതിലേക്ക് 2 tbsp തൈരും അര മുറി നാരങ്ങാ നീരും ചേർക്കുക
 • ഇനി ഇതിലേക്ക് വെള്ളവും ചേർത്ത അടച്ച കുറച്ച സമയം വേവിക്കുക
 • വെന്ത കഴിയുമ്പോൾ ബീഫ് ചാറിൽ നിന്ന് എടുത്ത് മാറ്റുക
 • ഇനി ഒരു വലിയപാത്രത്തിൽ നെയ്യ് , ജീരകം , ഗരംമസാല എന്നിവ ചേർത്ത കൊടുക്കുക
 • ഇനി അതിലേക്ക് സവാള , ഇഞ്ചി വെളുത്തുള്ളി ചതച്ച് ഇട്ട് വഴറ്റുക
 • ഇനി ഇതിലേക്ക് വേവിച്ച വെച്ച ബീഫും മല്ലിയിലയും ഉപ്പും ഇട്ട് ഇളക്കുക
 • ഇനി ഇതിലേക്ക് ആദ്യം മാറ്റിവെച്ച ബീഫിന്റെ ചാർ കുടി ചേർക്കുക
 • ഇനി ബസുമതി അരി കഴുകി അതിലേക്ക് കുറച്ച വെള്ളവും ചേർത്ത ഇളകി അടച്ച വെച്ച ഒരു 20 മിനിറ്റ് വേവിക്കുക
 • അങ്ങനെ നമ്മുടെ ഇറച്ചി ചോറ് തയാർ

Leave a Reply

Your email address will not be published. Required fields are marked *