നാടൻ ചിക്കൻ 65

ആവശ്യമുള്ള ചേരുവകൾ

  • ചിക്കൻ – 1
  • ജീരകപ്പൊടി – 1tsp
  • പീരുംജീരകപൊടി – 1 tsp
  • ഏലക്ക – 2
  • കറുവപ്പട്ട – 1
  • ഗ്രാമ്പു – 2
  • ഇഞ്ചി – 1
  • പച്ചമുളക് – 3
  • വെളുത്തുള്ളി – 3
  • കറിവേപ്പില – 3 തണ്ട്
  • തൈര് – 2 tbsp
  • നാരങ്ങാ – 1 / 2
  • മുളക്പൊടി – 1 tbsp
  • മഞ്ഞൾപൊടി – 1 / 2
  • മല്ലിപൊടി – 2 tbsp
  • കുരുമുളക്പൊടി – 1 tbsp
  • ചോളപ്പൊടി – 1 tbsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ചിക്കൻ കഴുകി മുറിച്ച വെയ്ക്കുക
  • ജീരകം പൊടിച്ച വെയ്ക്കുക
  • പീരുംജീരകം , ഏലക്ക , കറുവപ്പട്ട , ഗ്രാമ്പു എന്നിവ കുടി പൊടിച്ച എടുക്കുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക
  • ഇനി ഒരു പാത്രത്തിൽ ചിക്കൻ മുറിച്ചത് , മുളക്പൊടി , മഞ്ഞൾപൊടി , പൊടിച്ചവെച്ച ജീരകം , ഗരം മസാല , ഇഞ്ചി , വെളുത്തുള്ളി , മല്ലിപൊടി , തൈര് , നാരങ്ങാ നീര് , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
  • ഇനി അതിലേക്ക് അരിപൊടി , ചോളപ്പൊടി കുടി ചേർത്ത ഇളകി വെയ്ക്കുക
  • നന്നായി ഇളകി മസാല എല്ലാം തേച്ച ഒരു രണ്ട് മണിക്കൂർ മാറ്റിവെയ്ക്കുക
  • രണ്ട് മണിക്കൂറിന് ശേഷം ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടിവെച്ച ചിക്കൻ ഓരോന്ന് ഇട്ട് വറുത്ത എടുക്കുക
  • രണ്ട് വശവും നന്നായി മുറിഞ്ഞ വരുമ്പോൾ എണ്ണയിൽ നിന്ന് കോരിമാറ്റുക
  • ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ
  • ഇട്ട് വറുത്ത അതിലേക്ക് വറുത്ത വെച്ച ചിക്കനും കുരുമുളക്പൊടിയും ചേർത്ത ഇളക്കുക
  • അങ്ങനെ നമ്മുടെ നാടൻ ചിക്കൻ 65 തയാർ

Leave a Reply

Your email address will not be published. Required fields are marked *