കപ്പലണ്ടി മിട്ടായി

ആവശ്യമുള്ള ചേരുവകൾ

 • കപ്പലണ്ടി – 1 കപ്പ്
 • ശർക്കര – 1 കപ്പ്
 • വെള്ളം – 1 , 2 കപ്പ്
 • വെളിച്ചെണ്ണ – 1 tbsp

തയ്യാറാക്കുന്ന വിധം

 • ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച ചൂടാകുമ്പോൾ അതിലേക്ക് കപ്പലണ്ടി ഇട്ട് വറുത്ത എടുക്കുക , വറുത്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി തണുക്കാൻ വയ്ക്കുക
 • തണുത്ത കഴിയുമ്പോൾ കൈ കൊണ്ട് കപ്പലണ്ടിയുടെ തൊലി കളയുക
 • ഇനി ഒരു ചട്ടിയിൽ ശർക്കരയും വെള്ളവും ചേർത്ത പാനി ആകുക , പാനി നന്നായി കുറുകി കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി അരിച്ച എടുക്കുക
 • ഇനി ഒരു ചട്ടിയിൽ അരിച്ച ശർക്കര പാനി വെച്ച അതിലേക്ക് 1 tbsp വെളിച്ചെണ്ണ ഒഴിച്ച നന്നായി മിക്സ് ചെയുക
 • ഇനി അതിലേക്ക് കപ്പലണ്ടി ഇട്ട് നന്നായി യോജിപ്പിച്ച എടുത്ത് അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • ഇനി ഒരു വാഴയിലയിൽ യോജിപ്പിച്ച വെച്ച കപ്പലണ്ടി ഇട്ട് ഒരു ചപ്പാത്തി പരത്തുന്ന തടി വെച്ച നന്നായി പരത്തി എടുക്കുക
 • പരത്തി വെച്ച തണുത്ത കഴിയുമ്പോൾ കപ്പലണ്ടി മിട്ടായിയുടെ ഷേപ്പിൽ മുറിച്ച എടുക്കുക
  അങ്ങനെ നമ്മുടെ നാടൻ കപ്പലണ്ടി മിട്ടായി തയാർ

Leave a Reply

Your email address will not be published. Required fields are marked *