നാടൻ ഏത്തപ്പഴം നിറച്ചത്

ആവശ്യമുള്ള ചേരുവകൾ

 • ഏത്തപ്പഴം – 4 , 5
 • കശുവണ്ടി – 3 tbsp
 • ഉണക്കമുന്തിരി – 2 , 3 tsp
 • ചിരകിയ തേങ്ങ – 1 / 2 കപ്പ്
 • പഞ്ചസാര – 1 , 2 tbsp
 • മൈദാ – 1 / 2 കപ്പ്
 • മഞ്ഞൾപൊടി – 1 / 2 tsp
 • ഉപ്പ്
 • നെയ്യ്

തയ്യാറാക്കുന്ന വിധം

 • ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ച അതിലേക്ക് കശുവണ്ടി , ഉണക്കമുന്തിരി ഇട്ട് വറുത്ത എടുത്ത് വെയ്ക്കുക
 • അതെ ചട്ടിയിൽ ചിരകിയ തേങ്ങയും പഞ്ചസാരയും ചേർത്ത ഇളകി എടുക്കുക
 • ഇനി അതിലേക്ക് വറുത്ത എടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • ഇനി ഒരു ചട്ടിയിൽ മൈദാ , മഞ്ഞൾപൊടി , ഉപ്പ് , വെള്ളം എന്നിവ ചേർത്ത കുറുക്കി എടുക്കുക
 • ഏത്തക്ക തൊലി കളഞ്ഞ നടുകുടെ മുറിച്ച അതിലേക്ക് ആദ്യം വറുത്ത വെച്ച തേങ്ങ എല്ലാം ഇട്ട് മൈദാ മാവ് വെച്ച അതിന്റെ മുകൾ ഭാഗം അടക്കുക
 • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഏത്തക്ക ഓരോന്ന് ഇട്ട് വറുത്ത എടുക്കുക
 • അങ്ങനെ നാടൻ ഏത്തപ്പഴം നിറച്ചത് തയാർ

Leave a Reply

Your email address will not be published. Required fields are marked *