മുളക് ബജി

ആവശ്യമുള്ള ചേരുവകൾ

മുളക് ബജി

  • കടലമാവ് – 3 tbsp
  • അരിപൊടി – 2 tbsp
  • കായം – 1 tsp
  • മുളക്പൊടി – 1 tbsp
  • ഉപ്പ്
  • വെള്ളം
  • എണ്ണ

ചമ്മന്തി

  • ചെറിയഉള്ളി
  • തക്കാളി
  • വറ്റൽമുളക്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

മുളക് ബജി റെസിപ്പി

  • ആദ്യം മുളക് നന്നായി കഴുകി രണ്ടായി പകുതി മുറിച്ച വെയ്ക്കുക
  • ഇനി കടലമാവ് , അരിപൊടി , കായം , മുളക്പൊടി , ഉപ്പ് എന്നിവ മിക്സ് ചെയുക
  • ഇനി ഇതിലേക്ക് കുറേച്ചേ വെള്ളം ചേർത്ത കുറുകിയ പരുവത്തിൽ കുഴച്ച എടുക്കുക
  • ഓരോ മുളക് മാവിൽ നന്നായി മുക്കി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് മുക്കി വെച്ച മുളക് ഇട്ട് വറുത്ത എടുക്കുക
  • രണ്ട് വശവും നന്നായി മുരിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക
  • അങ്ങനെ നമ്മുടെ മുളക് ബജി തയാർ

ചമ്മതി റെസിപ്പി

  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാളയും ചെറിയഉള്ളിയും ഇട്ട് വഴറ്റുക
  • ഉള്ളി നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് വറ്റൽമുളകും , കറിവേപ്പിലയും ഇട്ട് വഴറ്റുക
  • ഇനി വഴറ്റി വെച്ച ഉള്ളി , വറ്റൽമുളക് , കറിവേപ്പില , ഉപ്പ് എന്നിവ നന്നായി അരച്ച എടുക്കുക
  • കൂടെ തക്കാളി കുടി ചേർത്ത അരച്ച എടുക്കുക
  • അരച്ച ചമ്മന്തി ഒരു പത്രത്തിലോട്ട് മാറ്റുക
  • അങ്ങനെ നമ്മുടെ ചമ്മന്തി തയാർ
  • അങ്ങനെ നമ്മുടെ മുളക് ബജിയും ചമ്മന്തിയും തയാർ

Leave a Reply

Your email address will not be published. Required fields are marked *