നാടൻ മീൻ കറി

ആവശ്യമുള്ള ചേരുവകൾ

  • ചൂരമീൻ – 1 കിലോ
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 1
  • പച്ചമുളക് – 4
  • കുടംപുളി – 8
  • മുളക്പൊടി – 5 tsp
  • മഞ്ഞൾപൊടി – 1 / 4 tsp
  • ഉലുവപ്പൊടി – 1 / 2 tsp
  • ഉപ്പ്
  • കടുക്
  • എണ്ണ
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • ആദ്യം മീൻ നന്നായി കഴുകി ആവിഷത്തിനുള്ള വലുപ്പത്തിൽ മുറിച്ച എടുക്കുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില ഇട്ട് വഴറ്റുക
  • ഇനി ഇതിലേക്ക് മുളക്പൊടിയും വെള്ളവും ചേർത്ത മിക്സ് ചെയുക , നന്നായി തിളച്ച കഴിയുമ്പോൾ കുടമ്പുളി , ഉപ്പ് , മഞ്ഞൾപൊടി , ഉലുവപ്പൊടി എന്നിവ ചേർത്ത നന്നായി ഇളകി വെയ്ക്കുക , ഇനി ഇതിലേക്ക് മുറിച്ച വെച്ച മീൻ കുടി ചേർത്ത അടച്ച വെച്ച വേവിക്കുക
  • മീൻ കറി നന്നായി വെന്ത കുറുകി കഴിയുമ്പോൾ അടുപ്പിൽ എടുത്ത് മാറ്റുക
    അങ്ങനെ സ്വാദിഷ്ടമായ നാടൻ മീൻ കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *