നാടൻ പയ്യോളി ചിക്കൻ

ആവശ്യമുള്ള ചേരുവകൾ

 • ചിക്കൻ – 1 കിലോ
 • മൈദാ – 1 / 2 കപ്പ്
 • വറ്റൽമുളക് – 5 , 6
 • പീരുംജീരകം – 1 tbsp
 • വെളുത്തുള്ളി – 7 , 8
 • ഇഞ്ചി – 1
 • ചെറിയഉള്ളി – 9 , 10
 • പച്ചമുളക് – 6 , 7
 • നാരങ്ങാ – 1 / 2
 • ചിരകിയ തേങ്ങാ – 1 / 2 കപ്പ്
 • ഗരം മസാല – 1 tbsp
 • കുരുമുളക്പൊടി – 1 tbsp
 • മഞ്ഞൾപൊടി – 1 / 2 tbsp
 • എണ്ണ
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ആദ്യം ചിക്കൻ കഴുകി മാറ്റിവെയ്ക്കുക
 • വറ്റൽമുളക് , പീരുംജീരകം , വെളുത്തുള്ളി , ഇഞ്ചി , ചെറിയഉള്ളി എന്നിവ നന്നായി അരച്ച മാറ്റുക
 • ഇനി ഒരു പാത്രത്തിൽ മൈദാ , ഗരം മസാല , കുരുമുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് , നാരങ്ങാ നീര് എന്നിവ ചേർത്ത മിക്സ് ചെയുക
 • ഇനി ഇതിലേക്ക് അരിഞ്ഞ വെച്ച ചിക്കൻ ഇട്ട് നന്നായി മസാല നന്നായി യോജിപ്പിച്ച ഒരു അര മണിക്കൂർ മാറ്റിവെയ്ക്കുക
 • ഇനി ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങ ഇട്ട് നന്നായി മൂപ്പിച്ച മാറ്റുക
 • ഇനി അതെ ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കറിവേപ്പിലയും , പച്ചമുളകും ഇട്ട് വറുത്ത കോരുക ,
 • ഇനി അതെ എണ്ണയിൽ മസാല പുരട്ടി വെച്ച ചിക്കൻ ഇട്ട് വറുത്ത കോരുക
 • വറുത്ത എടുത്ത് ചിക്കനിലേക്ക് വറുത്ത വെച്ച പച്ചമുളകും , കറിവേപ്പിലയും , തേങ്ങയും ഇട്ട് യോജിപ്പിച്ച എടുക്കുക
  അങ്ങനെ നമ്മുടെ നാടൻ പയ്യോളി ചിക്കൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *