നാടൻ മഞ്ഞൾ ഇല അട

ആവശ്യമുള്ള ചേരുവകൾ

 • അരിപൊടി – 1 കപ്പ്
 • ശർക്കര – 1 കപ്പ്
 • ഏലക്ക – 3 , 4
 • ജീരകം – 1 tsp
 • കശുവണ്ടി – 250 ഗ്രാം
 • ഉപ്പ്
 • വെള്ളം

തയ്യാറാക്കുന്ന വിധം

 • ആദ്യം ഏലക്ക , ജീരകം നന്നായി പൊടിച്ച എടുക്കുക
 • ഇനി ഒരു ചട്ടിയിൽ ശർക്കരയും വെള്ളവും ചേർത്ത നന്നായി പാനി ആക്കി എടുത്ത് അരിച്ച എടുക്കുക
 • ഇനി ഒരു ചട്ടിയിൽ അരിച്ച ശർക്കര പാനി ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങ , ജീരകം , ഏലക്ക പൊടിച്ചതും , കശുവണ്ടിയും ഇളക്കി നന്നായി യോജിപ്പിച്ച വറ്റിച്ച എടുക്കുക
 • ഇനി ഒരു പാത്രത്തിൽ അരിപൊടി ഇടുക . അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത നന്നായി ഇളകി എടുക്കുക .
 • നന്നായി മിക്സ് ആയി കഴിയുമ്പോൾ അതിലേക്ക് കുറച്ചേ വെള്ളം ചേർത്ത ചപ്പാത്തിക് കുഴക്കുന്ന പോലെ കുഴച്ച എടുക്കുക
 • ഇനി ഒരു മഞ്ഞൾ ഇല എടുത്ത് അതിലേക്ക് എണ്ണ നന്നായി തേച്ച പിടിപ്പിക്കുക
 • ഇനി കുഴച്ച വെച്ച മാവ് ഇതിലേക്ക് കുറച്ചേ എടുത്ത് പരത്തി എടുത്ത് , അതിലേക്ക് ശർക്കര , തേങ്ങ മിക്സ് കുറച്ചേ വെച്ച കൊടുത്ത അത് രണ്ടായി മടക്കി വെയ്ക്കുക
 • അങ്ങനെ ബാക്കി ഉള്ളത് എല്ലാം അതുപോലെ ചെയ്ത എടുക്കുക
 • ഇനി ഒരു ഇഡ്ലികുട്ടകത്തിൽ ഓരോന്നും അടുക്കി വെച്ച 15 മിനിറ്റ് വേവിക്കുക
 • വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  അങ്ങനെ നമ്മുടെ നാടൻ മഞ്ഞൾ ഇല അട തയാർ

Leave a Reply

Your email address will not be published. Required fields are marked *