ചിക്കൻ പെരളൻ

ആവശ്യമുള്ള ചേരുവകൾ

  • ചിക്കൻ – 1 കിലോ
  • ചെറിയഉള്ളി – 9 , 10
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 8 , 9
  • പച്ചമുളക് – 6 , 7
  • കറിവേപ്പില – 2 തണ്ട്
  • തക്കാളി – 2
  • പീരുംജീരകം – 1 tsp
  • ചിരകിയ തേങ്ങാ – 1 / 2 കപ്പ്
  • മല്ലിപൊടി – 2 tbsp
  • കുരുമുളക് പൊടി – 1 tbsp
  • ഗരം മസാല – 1 tbsp
  • മുളക്പൊടി – 1 1 / 2 tbsp
  • ഉപ്പ്
  • എണ്ണ
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ആദ്യം ചിക്കൻ മുറിച്ച നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റിവെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് പീരുംജീരകം ഇടുക
  • പീരുംജീരകം നന്നായി പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ചെറിയഉള്ളി , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് മല്ലിപൊടി , കുരുമുളക്പൊടി , മഞ്ഞൾപൊടി ഇട്ട് നന്നായി വഴറ്റുക
  • പൊടികളൂടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച തക്കാളി തക്കാളിയും ഉപ്പും ഇട്ട് കുടി ഇട്ട് നന്നായി ഇളക്കുക
  • തക്കാളി ഉപ്പും ഇട്ട് നന്നയി വഴണ്ട് അതിലേക്ക് മുറിച്ച വെച്ച ചിക്കൻ ഇട്ട് വെള്ളം കുടി ഒഴിച്ച അടച്ച വെച്ച വേവിക്കുക
  • ഇനി അടപ്പ് മാറ്റി അതിലേക്ക് കുരുമുളക്പൊടി , ഗരം മസാല കുടി ഇട്ട് നന്നായി ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങയും , കറിവേപ്പിലയും ഇട്ട് വറക്കുക
  • തേങ്ങാ വറുത്ത കഴിയുമ്പോൾ അതിലേക്ക് മുളക്പൊടി ഇട്ട് നന്നായി വഴറ്റുക
  • ഇനി വറുത്ത തേങ്ങാ മാറ്റിവെച്ച ചിക്കനിലേക്ക് ഇട്ട് നന്നായി ഇളക്കുക
    അങ്ങനെ നമ്മുടെ നാടൻ ചിക്കൻ പെരളൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *