ചിക്കൻ കട്ലറ്റ്

ആവശ്യമുള്ള ചേരുവകൾ

  • ചിക്കൻ – 1 / 2 കിലോ
  • ഉരുളക്കിഴങ്ങ് – 4
  • ബ്രഡ് – 5
  • മുട്ട – 3
  • പാൽ – 1 / 2 കപ്പ്
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 3
  • സവാള – 2
  • കറിവേപ്പില – 2 തണ്ട്
  • മഞ്ഞൾപൊടി – 1 / 2 tbsp
  • കുരുമുളക്പൊടി – 1 tbsp
  • ഗരംമസാല – 1 tbsp
  • എണ്ണ
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ആദ്യം നാല് ഉരുളകിഴങ്ങ് വേവിച്ച തൊലി കളഞ്ഞ വെയ്ക്കുക
  • ഇനി ചിക്കൻ കഴുകി വൃത്തിയാക്കി മാറ്റിവെയ്ക്കുക
  • ഇനി വലിയ ഒരു പാത്രത്തിൽ ചിക്കനും , ഉപ്പും , മഞ്ഞൾപൊടിയും , കുരുമുളക്പൊടിയും , വെള്ളവും ചേർത്ത വേവിക്കുക
  • ബ്രഡ് നന്നായി പൊടിച്ച ആ പൊടി ഒരു പാത്രത്തിലോട്ട് മാറ്റുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുത്ത് വെയ്ക്കുക
  • വേവിച്ച വെച്ച ചിക്കൻ കൈ കൊണ്ട് പൊടിച്ച മാറ്റിവെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് ചതച്ച് വെച്ച ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇട്ട് നന്നായി വഴറ്റുക
  • അരിഞ്ഞ വെച്ച സവാള , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത ഒന്നുടെ വഴറ്റുക
  • ഇനി അതിലേക്ക് കുരുമുളക്പൊടി , ഗരം മസാല , മഞ്ഞൾപൊടി ചേർത്ത നന്നായി മിക്സ് ചെയുക
  • ഇനി ഇതിലേക്ക് പൊടിച്ച വെച്ച ചിക്കനും , ഉരുളക്കിഴങ്ങും ഇട്ട് നന്നായി യോജിപ്പിച്ച മാറ്റി വെയ്ക്കുക
  • ഇനി ഒരു പാത്രത്തിൽ പാൽ ഒഴിച്ച അതിലേക്ക് 3 മുട്ടയുടെ വെള്ളം ഒഴിച്ച എടുത്ത് നന്നായി മിക്സ് ചെയ്ത എടുക്കുക
  • യോജിപ്പിച്ച വെച്ച ചിക്കൻറെ മസാല ചെറിയ ഉരുളകൾ ആക്കി എടുത്ത് കട്ലറ്റ് ന്റെ ഷേപ്പിൽ പരാതി വെയ്ക്കുക
  • പരത്തി വെച്ച കട്ലറ്റ് ബീറ്റ ചെയ്ത വെച്ച മുട്ടയിൽ മുക്കി എടുത്ത് പൊടിച്ച വെച്ച ബ്രെഡിന്റെ പൊടിയിൽ മുക്കി എടുത്ത് വെയ്ക്കുക
  • ഇനി ഒരു ഉരുളിയിൽ വറുക്കാൻ ആവിശ്യത്തിന് എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് കട്ലറ്റ് ഓരോന്ന് ഇട്ട് വറുത്ത എടുക്കുക
    അങ്ങനെ നമ്മുടെ ചിക്കൻ കട്ലറ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *