വഴുതന കറി

ആവശ്യമുള്ള ചേരുവകൾ

  • വഴുതനങ്ങ – 3 , 4
  • പടവളങ്ങ – ചെറിയ കഷ്ണം
  • സവാള – 2
  • പച്ചമുളക് – 2
  • തക്കാളി – 1
  • ചെറിയഉള്ളി – 5
  • പീരുംജീരകം – 1 / 4 tsp
  • കറുവപ്പട്ട – 1 , 2
  • മല്ലിപൊടി – 1 1 / 2
  • മുളക്പൊടി – 1 tsp
  • കറിവേപ്പില – 2 തണ്ട്
  • തേങ്ങ
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങ , ചെറിയഉള്ളി , കറിവേപ്പില എന്നിവ ഇട്ട് വറുക്കുക
  • വറുത്ത തേങ്ങ , പീരുംജീരകം , കറുവപ്പട്ട എന്നിവ നന്നായി അരച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക , കടുക് ഇട്ട് പൊട്ടിക്കഴിയുമ്പോൾ
  • അതിലേക്ക് സവാള , വഴുതനങ്ങ , പടവലങ്ങ , പച്ചമുളക് ഇട്ട് നന്നായി 5 , 6 മിനിറ്റ് നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് മുളക്പൊടി , മല്ലിപൊടി , ഉപ്പ് , തക്കാളി കുടി ചേർത്ത 2 , 3 മിനിറ്റ് വേവിക്കുക
  • വഴുതനങ്ങ നന്നായി വെന്ത കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച തേങ്ങ കുടി ചേർത്ത 2 മിനിറ്റ് വേവിക്കുക
  • കറി നന്നായി കുറുകി കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ നാടൻ വഴുതന കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *