വെണ്ടയ്ക്ക കിച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  • വെണ്ടയ്ക്ക -അരക്കിലോ
  • തേങ്ങ-അരമുറി
  • പച്ചമുളക് -ആവശ്യത്തിന്
  • വെളുത്തുള്ളി -നാല് അല്ലി
  • ജീരകം -ആവശ്യത്തിന്
  • കടുക് -ആവശ്യത്തിന്
  • തൈര് -ആവശ്യത്തിന്
  • വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി ചെറുതായി വട്ടത്തിൽ അരിയുക
  • തേങ്ങ ചിരകി പച്ചമുളക് ജീരകം വെളുത്തുള്ളി,കടുക് എന്നിവ അരച്ച് വക്കുക.
  • ഒരു ചട്ടി അടുപ്പത്തുവച്ച് എണ്ണ ചൂടാക്കി അതിലേക്ക് വെണ്ടയ്ക്ക ഇടുക .ചെറുതായി എണ്ണയിലിട്ട് വറത്തെടുക്കുക.
  • വേറൊരു ചട്ടി അടുപ്പത്ത് വച്ച് എന്ന ചൂടാക്കി കടുക് പൊട്ടിക്കുക.വറ്റൽമുളകും കറിവേപ്പിലയും ഇടുക.ശേഷം അരപ്പും ചേർത്ത് ഇളക്കുക. കുറച്ച് വെള്ളം കൂടി ചേർക്കുക.ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.അതിലേക്ക് തൈര് ചേർക്കുക.ശേഷം വറുത്ത് വച്ച വേണ്ടയ്ക്കയും അതിലേക്ക് ചേർക്കുക.

സ്വാദിഷ്ടമായ വെണ്ടയ്ക്ക കിച്ചടി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *