സദ്യ കൂട്ട് കറി

ആവശ്യമുള്ള ചേരുവകൾ

  • ചേന -ആവശ്യത്തിന്
  • കടല -കാക്കിലോ
  • വാഴയ്ക്ക -മൂന്നെണ്ണം
  • മഞ്ഞൾ പൊടി
  • മുളകുപൊടി
  • ഉപ്പ്
  • കുരുമുളക് പൊടി
  • ഗരം മസാല
  • കടുക്
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • തേങ്ങ
  • വറ്റൽമുളക്
    (ചേരുവകൾ ആവശ്യത്തിന് )

    തയ്യാറാക്കുന്ന വിധം
  • കടല കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ച് അടുപ്പത്ത് വേവിക്കാൻ വക്കുക
  • ചേന,വാഴയ്ക്ക എന്നിവ കഴുകി വൃത്തിയാക്കി ചെറുതായി അറിയുക.എന്നിട്ട് മഞ്ഞൾ പൊടി ,മുളകുപൊടി,ഉപ്പ് എന്നിവ ഇട്ട് കുറച്ച് വെള്ളമൊഴിച്ച് വേവിക്കാൻ അടുപ്പത്ത് വയ്ക്കുക.
  • തേങ്ങാ ചിരകി അരകല്ലിൽ അരച്ചെടുക്കുക.
  • ചേനയും വാഴയ്ക്കയും വെന്ത് കഴിഞ്ഞ് ഉടച്ചെടുക്കുകഎന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് കുരുമുളക് പൊടി ഗരം മസാല എന്നിവ ചേർക്കുക
  • വേറൊരു ചട്ടി അടുപ്പത്ത് വച്ച് ചട്ടിയിൽ എന്ന ഒഴിച്ച് ചൂടാക്കുക എന്നിട്ട് കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർക്കുക.അതിലേക്ക് തേങ്ങാ അരച്ചത് ചേർക്കുക. കളർ മാറുമ്പോൾ മുളക് പൊടി ചേർക്കുക.എന്നിട്ട് അതിലേക്ക് ചേനയുടെയും വാഴയ്ക്കയുടെയും വെന്ത കൂട്ട് ചേർക്കുക.നന്നായി ഇളക്കി കടലയും ഇടുക.തിളക്കുമ്പോൾ വാങ്ങുക

സ്വാദിഷ്ടമായ സദ്യ കൂട്ട് കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *