വായിൽ വെള്ളമൂറും രസവട

ആവശ്യമായ ചേരുവകൾ

  • തുമര പരിപ്പ് – 2 കപ്പ്
  • കറിവേപ്പില – 3 തണ്ട്
  • ചെറിയഉള്ളി – 7 , 8
  • ഇഞ്ചി – 1
  • എണ്ണ
  • ഉപ്പ്

രസം ഉണ്ടാകാൻ വേണ്ട സാധനങ്ങൾ

  • കടുക് – 1 tbsp
  • വറ്റൽമുളക് – 4 , 5
  • വെളുത്തുള്ളി – 6 , 7
  • ഇഞ്ചി – 1
  • കുരുമുളക് – 1 tbsp
  • ജീരകം – 1 tsp
  • ചെറിയ ഉള്ളി – 7 , 8
  • മുളക്പൊടി – 1 tbsp
  • മല്ലിപൊടി – 1 / 2 tbsp
  • മഞ്ഞൾപൊടി – 1 / 2 tbsp
  • തക്കാളി – 2
  • പുളി – 1 കഷ്ണം
  • കായം – 1 tbsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

വട തയാറാക്കാൻ വേണ്ടത്

  • തുമരപരിപ്പ് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത വെച്ച ബാക്കി വെള്ളം ഊറ്റി കളയുക
  • ഇഞ്ചി , വറ്റൽമുളക് , ചെറിയഉള്ളി , കറിവേപ്പില , നന്നായി അരച്ച കഴിയുമ്പോൾ അതിലേക്ക് കുറച്ചേ തുമരപരിപ്പ് ഇട്ട് അരച്ച എടുക്കുക
  • ​ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അരച്ച വെച്ച വടയുടെ മിക്സ് കുറച്ചേ കൈയിൽ
  • എടുത്ത് വടയുടെ വലുപ്പത്തിലും ഷേപ്പിലും ഓരോന്ന് പരത്തി എണ്ണയിൽ ഇട്ട് വറുത്ത എടുക്കുക
    അങ്ങനെ നമ്മുടെ വട തയാർ

രസം തയാറാക്കാൻ വേണ്ടത്

  • ആദ്യം ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് , ജീരകം , ചെറിയഉള്ളി എന്നിവ നന്നായി ചതച്ച
    മാറ്റുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുകും , വറ്റൽമുളകും ഇട്ട് നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് ആദ്യം ചതച്ച വെച്ചത് ഇട്ട് വഴറ്റുക
  • പച്ചമുളക് , കറിവേപ്പില , മുളക്പൊടി , മല്ലിപൊടി , മഞ്ഞൾപൊടി , താക്കളി എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് പുളി , കായം , ഉപ്പ് ചേർത്ത ഇളക്കി അടച്ച വെച്ച കുറച്ച സമയം വേവിക്കുക
    അങ്ങനെ നമ്മുടെ രസം തയാർ
    വടയുടെ ഒപ്പം രസം ഒഴിച്ച സ്വാദിഷ്ടമായ രസവടയുടെ രുചി ആസ്വദിക്കു

Leave a Reply

Your email address will not be published. Required fields are marked *