നേന്ത്രപ്പഴം പുളിശ്ശേരി

ആവശ്യമുള്ള ചേരുവകൾ

 • നേന്ത്രപ്പഴം -മുന്നെണ്ണം
 • ഉപ്പ്
 • മഞ്ഞൾ
 • തേങ്ങ ചിരകിയത്-രണ്ട് മുറി
 • വെളുത്തുള്ളി
 • പച്ചമുളക്
 • ജീരകം
 • ഉലുവപ്പൊടി
 • തൈര്
 • വറ്റൽമുളക്
 • കടുക്
 • കറിവേപ്പില
  (ചേരുവകളെല്ലാം ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം

 • നേന്ത്രപ്പഴം തൊലി കളഞ്ഞു ചെറുതായി അരിയുക. ഉപ്പ്, മഞ്ഞൾ, വെള്ളം എന്നിവ ചേർത്ത് ചട്ടിയിൽ വേവിക്കാൻ വക്കുക.
 • തേങ്ങ ചിരകിയത്, വെളുത്തുള്ളി, പച്ചമുളക്, ജീരകം എന്നിവ അരകല്ലിൽ അരച്ചെടുക്കുക.
 • വേവിക്കാൻ വച്ച നേന്ത്രപ്പഴ കൂട്ടിലേക്ക് ഉലുവപ്പൊടി ചേർക്കുക. വെന്തുകഴിഞ്ഞ് തേങ്ങ അരച്ചെടുത്തതും അതിലേക്ക് ചേർക്കുക. ഒന്നുകൂടെ തിളച്ചുവരുമ്പോൾ തൈരും ചേർക്കുക.തിളക്കുന്നതിന് മുന്നേ വാങ്ങി ആവശ്യത്തിന് ഉപ്പ് ചേർക്കുക.
 • വേറൊരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുകും വറ്റൽമുളകും കറിവേപ്പയും താളിച്ച് കറിയിലേക്ക് ചേർക്കുക
  സ്വാദിഷ്ടമായ നിന്ത്രപ്പഴ പുളിശ്ശേരി റെഡി

Leave a Reply

Your email address will not be published. Required fields are marked *