പച്ച മാങ്ങ കറി

ആവശ്യമായ ചേരുവകൾ

 • പച്ച മാങ്ങ -രണ്ട്‌
 • ചെറിയ ഉള്ളി -ആവശ്യത്തിന്
 • പച്ചമുളക് -മൂന്ന്
 • ജീരകം -അര ടീസ്പൂൺ
 • വെളുത്തുള്ളി -ഒന്ന്
 • തേങ്ങാ ചിറകിയത്‌ -ഒന്ന്
 • മഞ്ഞൾപൊടി -അര ടീസ്പൂൺ
 • മുളകുപൊടി -അര ടീസ്പൂൺ
 • ഉപ്പ് -ആവശ്യത്തിന്
 • എണ്ണ
 • കടുക്
 • കറിവേപ്പില

 

തയ്യാറാക്കുന്ന വിധം

 •  മാങ്ങ കഷ്ണങ്ങളാക്കിയത്,ചെറിയ ഉള്ളി അരിഞ്ഞത് ,പച്ചമുളക് ,കറിവേപ്പില ,മഞ്ഞൾപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് വേവിയ്ക്കാൻ വയ്ക്കുക .
 •  തേങ്ങാ ചിരകിയത് ,വെളുത്തുള്ളി ,ചെറിയ ഉള്ളി ,ജീരകം ,മഞ്ഞൾപൊടി എന്നിവ കല്ലിൽ അരച്ചെടുക്കുക
 •  മാങ്ങാ വെന്തു പാകമാകുമ്പോൾ ഉടച്ചെടുക്കുക .അരപ്പ് ചേർക്കുക.ആവശ്യത്തിന് ഉപ്പു ചേർക്കുക .
 •  താളിയ്ക്കാൻ ആയി ചട്ടി വെച്ച് എണ്ണ ഒഴിക്കുക .കടുക് പൊട്ടിക്കുക .ചെറിയ ഉള്ളി അരിഞ്ഞത് ,കറിവേപ്പില ചേർക്കുക .മുളകുപൊടി ചേർത്ത് മൂപ്പിച്ചെടുക്കുക .കറിയിലേയ്ക്ക് താളിക്കുക .

സ്വാദിഷ്ടമായ മാങ്ങ കറി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *