ചിക്കൻ മപ്പാസ്

ആവശ്യമുള്ള ചേരുവകൾ

 • ഉള്ളി
 • വെളുത്തുള്ളി
 • സവോള
 • ഇഞ്ചി
 • പച്ചമുളക്
 • മഞ്ഞൾ
 • ചിക്കൻ- രണ്ട് കിലോ
 • തക്കാളി
 • തേങ്ങ
 • പെരും ജീരകം
 • കരുവപ്പട്ട
 • ഏലയ്ക്ക
 • ഗ്രാമ്പൂ
 • മല്ലിപ്പൊടി
 • കറിവേപ്പില
 • വെളിച്ചെണ്ണ
 • കുരുമുളക് പൊടി
  (ചേരുവകളെല്ലാം ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം

 • ഉള്ളി, വെളുത്തുള്ളി,സവോള, പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞു മാറ്റി വയ്ക്കുക.
 • മഞ്ഞളും വെള്ളവുമുപയോഗിച്ച് ചിക്കൻ കഴുകി മാറ്റിവെക്കുക.
 • തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും വേർതിരിച്ചെടുക്കുക.
 • പെരും ജീരകം, കരുവപ്പാട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ ചേർത്തരച്ച് മാറ്റി വയ്ക്കുക.
 • ഒരു ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം വറ്റൽമുളക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി സവോള പച്ചമുളക് എന്നിവ ചേർക്കുക.ഉപ്പും മഞ്ഞളും, കറിവേപ്പിലയും ചേർത്ത് കളർ മാറുന്നത് വരെ ഇളക്കുക.ശേഷം അതിലേക്ക് തക്കാളി ചേർക്കുക.
 • മല്ലിപൊടി,നേരത്തെ തയ്യാറാക്കി വച്ച മസാലക്കൂട്ട്, കുരുമുളക് പൊടി എന്നിവ അതിലേക്ക് ചേർത്തിളക്കുക.ചിക്കനും ചേർക്കുക.നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ടാം പാൽ ഒഴിച്ച് ചിക്കൻ വേവിക്കുക.രണ്ടാം പാൽ വറ്റിവരുമ്പോൾ ഒന്നാം പാലും ചേർത്ത് തിളപ്പിക്കുക
  സ്വാദിഷ്ടമായ ചിക്കൻ മപ്പാസ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *