അവൽ ലഡ്ഡു

ആവശ്യമുള്ള ചേരുവകൾ

 • നെയ്യ്
 • തേങ്ങ -ഒരെണ്ണം
 • അവൽ -ഒരെണ്ണം
 • ശർക്കര -അരക്കിലോ
 • ഏലയ്ക്ക -ആവശ്യത്തിന്
 • അണ്ടി പരിപ്പ് -ആവശ്യത്തിന്
 • മുന്തിരി -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 • ചട്ടിയിൽ നെയ്യൊഴിച്ച് അവൽ വറത്തെടുക്കുക
 • മറ്റൊരു ചട്ടിയിൽ നെയ്യൊഴിച്ച് തേങ്ങയും വറത്തെടുക്കുക
 • വേറൊരു ചട്ടിയിൽ നെയ്യൊഴിച്ച് അണ്ടി പരിപ്പും മുന്തിരിയും വറത്തെടുക്കുക
 • അരകല്ലിൽ അവൽ പൊടിച്ചെടുക്കുക
 • അരകല്ലിൽ തേങ്ങയും ശരക്കരയും ചേർത്ത് പൊടിക്കുക
 • ഏലയ്ക്കയും പൊടിച്ചെടുക്കുക
 • പൊടിച്ചെടുത്ത അവലും തേങ്ങ ശർക്കര കൂട്ടും ഏലയ്ക്കയും വറുത്തെടുത്ത നെയ്യും ചേർത്ത് ഇളക്കി ചെറിയ ഉരുളകളാക്കുക.
 • സ്വാദിഷ്ടമായ അവൽ ലഡ്ഡു തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *