വെള്ള കടല കറി

ആവശ്യമുള്ള ചേരുവകൾ

  • വെള്ള കടല -ഒരു കിലോ
  • മഞ്ഞൾ പൊടി
  • ഉപ്പ്
  • സവോള
  • ഇഞ്ചി
  • പച്ചമുളക്
  • വെളുത്തുള്ളി
  • തക്കാളി
  • മസാലക്കൂട്ട്
  • ജീരകം
  • കറിവേപ്പില
    (ചേരുവകൾ ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം

  • വെള്ള കടല കഴുകി വൃത്തിയാക്കുക. എന്നിട്ട് വെള്ളമൊഴിച്ച് കുറച്ച് മഞ്ഞൾ പൊടിയും ഉപ്പുമിട്ട് അടച്ചു വേവിക്കുക
  • സവോളയും ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളകും വൃത്തിയാക്കി അരിഞ്ഞ് മാറ്റി വക്കുക
  • തക്കാളി അരിയുക.
  • ജീരകം അരകല്ലിൽ അരച്ചുമാറ്റി വക്കുക. അതുപോലെ ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും മസാലക്കൂട്ടും അരകല്ലിൽ അരച്ച് മാറ്റിവെക്കുക
  • ശേഷം വെന്ത വെള്ള കടല കുറച്ച് അരകല്ലിൽ അരച്ചെടുക്കുക.
    ഒരു ചട്ടി അടുപ്പത്തുവച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽമുളകും സവോളയുമിട്ട് വഴറ്റുക.ശേഷം അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർക്കുക.മസാലക്കൂട്ടും ജീരകം പൊടിച്ചതും മുളക് പൊടിയും മല്ലി പൊടിയും മഞ്ഞൾ പൊടിയും ചേർത്തിളക്കുക.ശേഷം തക്കാളി അരച്ചതും വെള്ളവും ചേർത്തിളക്കുക.അതിന് ശേഷം അരച്ച കടലയും അരക്കാത്ത കടലയും ചേർക്കുക.കറിവേപ്പിലയും ചേർക്കുക.

സ്വാദിഷ്ടമായ വെള്ള കടലക്കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *