വാട്ട കപ്പയും മുതിരയും പുഴുക്കും

ആവശ്യമുള്ള ചേരുവകൾ

 • ഉണക്ക കപ്പ -അരക്കിലോ
 • മുതിര -അരക്കിലോ
 • തേങ്ങ
 • ജീരക
 • വെളുത്തുള്ളി
 • പച്ചമുളക്
 • മഞ്ഞൾ
 • കറിവേപ്പില

തയ്യാറാക്കുന്ന വിധം

 • ഉണക്ക കപ്പയും മുതിരയും കഴുകുക. മുതിരയും കപ്പയും കുറച്ച് വെള്ളമൊഴിച്ച് രണ്ടായിട്ട് വേവിക്കാൻ വെക്കുക.
 • തേങ്ങ ചിരകി എടുക്കുക.തേങ്ങയും ജീരകവും വെളുത്തുള്ളിയും പച്ചമുളകും മഞ്ഞളും,കറിവേപ്പിലയും ചേർത്തരക്കുക
 • കപ്പ തിളച്ചു കഴിയുമ്പോൾ ആ വെള്ളം മാറ്റി വേറെ വെള്ളമൊഴിച്ച് പിന്നെയും തിളപ്പിക്കുക. കപ്പയ്ക്ക് ചൊവയുണ്ടെങ്കിൽ അതൊക്കെ മാറാനാണ് വെള്ളം കളയുന്നത്.
 • വെന്ത കപ്പ മുതിരയിലേക്കിട്ട് തിളപ്പിക്കുക.ശേഷം ആ വെള്ളം ഊറ്റി കളഞ്ഞ് അതിലേക്ക് ഉപ്പും അരപ്പും ചേർക്കുക.എന്നിട്ട് കുറച്ച് നേരം കൂടെ ആവിയിൽ വേവിക്കുക.
 • ശേഷം അടുപ്പിൽ നിന്ന് വാങ്ങി നന്നായി കൂട്ട് ഇളക്കുക.

സ്വാദിഷ്ടമായ വാട്ട കപ്പയും മുതിരയും പുഴുക്കും റെഡി

Leave a Reply

Your email address will not be published. Required fields are marked *