റംബൂട്ടാൻ കറി

ആവശ്യമുള്ള സാധനങ്ങൾ

 • റംബൂട്ടാൻ
 • ഉള്ളി
 • പച്ചമുളക്
 • മഞ്ഞൾ
 • കറിവേപ്പില
 • ഉപ്പ്
 • തേങ്ങ
 • വറ്റൽമുളക്
 • കടുക്
  (ചേരുവകളെല്ലാം ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം

 • റംബൂട്ടാൻ തൊലി കളഞ്ഞ് എടുക്കുക.ഉള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞു ഇടുക.മഞ്ഞൾ പൊടിയും കറിവേപ്പിലയും വെള്ളവും ചേർത്ത് അടുപ്പിൽ വയ്ക്കുക.
 • തേങ്ങാ ചിരകുക, മഞ്ഞൾ, വെളുത്തുള്ളി, ജീരകം ,വറ്റൽ മുളക്,ഉള്ളി ഇവ അരകല്ലിൽ അരച്ചെടുക്കുക.
 • വേവിക്കാൻ വച്ച റംബൂട്ടാനിലേക്ക് ഉപ്പും അരപ്പും ചേർക്കുക.ആവശ്യത്തിന് വെള്ളവും ചേർക്കുക.
 • മറ്റൊരു ചട്ടി അടുപ്പത്ത് വെച്ച് എന്ന ചൂടാക്കി കടുക് പൊട്ടിക്കുക.ഉള്ളിയും കറിവേപ്പിലയും ചേർക്കുക.ഈ കൂട്ട് ചൂടോടെ കറിയിലേക്ക് ചേർക്കുക.

സ്വാദിഷ്ടമായ റംബൂട്ടാൻ കറി റെഡി

Leave a Reply

Your email address will not be published. Required fields are marked *